Loading ...

Home cinema

റിലീസ് ചെയ്ത് മൂന്നാം ദിവസവും ഹെലന്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു

ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസാന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെലന്‍. നായിക പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവ്യര്‍ ആണ്. ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിലെ നായിക കുമ്ബളങ്ങി ഫെയിം അന്ന ബെന്നാണ്. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം ലഭിച്ചതിനേക്കാള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് മൂന്നാം ദിവസം ലഭിക്കുന്നത്.


Related News