Loading ...

Home Kerala

ഗുണനിലവാരമില്ല ; കേരളത്തിലെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് മൂവാറ്റുപുഴ ആര്‍ഡിഒ പിഴ ചുമത്തി

മൂവാറ്റുപുഴ : ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ. കെപിഎന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി പിഴ ചുമത്തിയത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്ബലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തി ഉത്തരവായി. പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ അവരുടെ പേരിനോട് സമാനമായ പേരുകള്‍ നല്‍കി ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, പ്രമുഖ ഹോട്ടലുകള്‍ വരെ ഇതിന് ഇരയാകാറുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ സുരക്ഷാ വകുപ്പ് പിടികൂടുമ്ബോള്‍ പേരിനോട് സാദൃശ്യമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ജനങ്ങള്‍ക്കിടയിലെ വിശ്വാസതയേയും ഇത് ബാധിക്കും. പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എബിഎച്ച്‌ ട്രേഡിംഗ് കമ്ബനി ഉദ്പാദിപ്പിച്ച്‌ കൊച്ചിന്‍ ട്രേഡിംഗ് കമ്ബനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്ബനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പികെഎം പ്രൈം ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയായി ചുമത്തിയിരിക്കുന്നത്.

Related News