Loading ...

Home International

ലോകത്തെ ഏറ്റവും വിലയേറിയ ചോക്കലേറ്റ് എന്ന വിശേഷണം സ്വിസ് ചോക്കലേറ്റിന്

സൂറിച്ച്‌: ലോകത്തെ ഏറ്റവും വിലയേറിയ ചോക്കലേറ്റ് എന്ന റെക്കോര്‍ഡ് അറ്റിമോ എന്ന സ്വിസ് ചോക്കലേറ്റിന്. ഒരു ബാറിന് 640 ഫ്രാങ്കാണ് ഇതിന്റെ വില. എണ്‍പതു ഗ്രാം ചോക്കലേറ്റാണ് ഒരു ബാറില്‍. അലെയ്ന്‍ മെറ്റ്ലറാണ് ഇതിന്റെ നിര്‍മാതാക്കള്‍. ഗ്രാന്‍ഡ് ക്രു ചോക്കലേറ്റില്‍ 68 ശതമാനം കൊക്കോയാണ് ഉപയോഗിച്ചിരിക്കുന്നത്. കുങ്കുമപ്പൂവ്, ഓറഞ്ച്, ബിസ്കറ്റ് എന്നിവയാണ് മറ്റു ചേരുവകള്‍. നാനൂറ് വര്‍ഷമായി കൊക്കോ കൃഷി ചെയ്യുന്ന വെനിസ്വേലയിലെ ചുവാവോ എന്ന ചെറുഗ്രാമത്തില്‍ നിന്നു വരുത്തുന്ന കൊക്കോയാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ചുരുങ്ങിയ തോതില്‍ മാത്രം വിളവെടുക്കുന്ന പ്രത്യേകതരം കൊക്കോയാണിത്. പത്തു കിലോഗ്രാം സംഘടിപ്പിച്ച്‌ അമ്ബത് ചോക്കലേറ്റ് ബാറുകള്‍ മാത്രമാണ് നിര്‍മിക്കാന്‍ സാധിച്ചിട്ടുള്ളത്. കിലോഗ്രാമിന് മുപ്പതിനായിരം ഫ്രാങ്ക് വിലയുള്ള പ്രത്യേക കുങ്കുമപ്പൂവും ഉപയോഗിക്കുന്നു.

Related News