Loading ...

Home Business

സാമ്ബത്തിക തകര്‍ച്ചയുടെ മൂലകാരണങ്ങള്‍ നിരത്തി മന്‍മോഹന്‍ സിംഗ്‌

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്ബത്തിക തകര്‍ച്ചയുടെ മൂല കാരണങ്ങള്‍ നിരത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പരസ്പര വിശ്വാസവും ആത്മ വിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് രാജ്യത്തെ നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. സമ്ബദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാത്ത സിദ്ധാന്തങ്ങള്‍ മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്‍റെ സമ്ബദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്‍റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്ബത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറയെന്നും വിശ്വാസത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും സാമൂഹിക ഘടന ഇപ്പോള്‍ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്നു. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ദി ഹിന്ദു ദിന പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിംഗ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത്.

Related News