Loading ...

Home sports

സംസ്ഥാന സ്കൂള്‍ കായികമേള: കേരളത്തിന്റെ അഭിമാന താരമായി വിഷ്ണു

അണ്ടര്‍ 17 ലോകകപ്പ് കിരീടം ബ്രസീല്‍ ഉയര്‍ത്തി. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ ഒരു വമ്ബന്‍ തിരിച്ചുവരവ് തന്നെ നടത്തിയാണ് ബ്രസീല്‍ കിരീടം സ്വന്തമാക്കിയത്. മെക്സിക്കോയെ നേരിട്ട ബ്രസീല്‍ കളിയുടെ 84ആം മിനുട്ട് വരെ ഒരു ഗോളിന് പിറകില്‍ ആയിരുന്നു. അവിടെ നിന്നാണ് തിരിച്ചടിച്ച്‌ 2-1ന് വിജയിക്കാന്‍ ബ്രസീലിനായത്. സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷവും ബ്രസീല്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ഇന്ന് 66ആം മിനുട്ടില്‍ ഗോണ്‍സാലസിലൂടെയാണ് മെക്സിക്കോ മുന്നില്‍ എത്തിയത്. കളിയുടെ 84ആം മിനുട്ടില്‍ ജോര്‍ഗെ ബ്രസീലിന് പ്രതീക്ഷകള്‍ നല്‍കി കൊണ്ട് സമനില ഗോള്‍ നേടി. പിന്നെ ഇഞ്ച്വറി ടൈമില്‍ ലസാരൊ വിജയ ഗോളും നേടി. ലസാരൊ തന്നെ ആയിരുന്നു സെമി ഫൈനലിലും അവസാന നിമിഷം വിജയ ഗോള്‍ നേടിയത്. ബ്രസീലിന്റെ നാലാം അണ്ടര്‍ 17 ലോക കിരീടമാണിത്. 1997, 1999, 2003 എന്നീ വര്‍ഷങ്ങളിലാണ് മുമ്ബ് ബ്രസീല്‍ അണ്ടര്‍ 17 ലോകകിരീടം നേടിയത്.

Related News