Loading ...

Home Business

ആവേശ കുതിപ്പില്‍ ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തില്‍

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ ആവേശ കുതിപ്പുമായി ഓഹരി വിപണി. തിങ്കളാഴ്ച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ആദ്യ മണിക്കൂറില്‍ 185 പോയിന്‍റ് ഉയര്‍ന്ന് 40,500ലും, നിഫ്റ്റി രാവിലെ 50 പോയിന്‍റ് ഉയര്‍ന്ന് 11, 946ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മറ്റ് ഏഷ്യന്‍ വിപണികളിലും രാവിലെ വ്യാപാരം മുന്നേറി. യുസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതിക്ഷയില്‍ ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ മുന്നേറുന്നത്. ബാങ്ക്, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലാണ്. നിഫ്റ്റിയില്‍ ഭാരത് പെട്രോളിയം, ഭാരതി എയര്‍ടെല്‍, എസ്ബിഐ, സീ എന്‍റര്‍ടെയ്ന്‍മെന്‍റ്, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ 1.04 മുതല്‍ 3.07 ശതമാനം ഉയരത്തിലെത്തിയപ്പോള്‍ സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ മുന്നേറ്റത്തിലാണ്. വേദാന്ത, സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികള്‍ 0.8 ശതമാനം മുതല്‍ 1.4 ശതമാനംവരെ നേട്ടത്തിലാണ്. ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രാടെല്‍, ഏഷ്യന്‍ പെയിന്‍റ്സ്, നെസ്‍ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Related News