Loading ...

Home peace

സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വജ്രജൂബിലി ആഘോഷിച്ചു

തിരുവനന്തപുരം:  സിഎസ്ഐ  സഭയുടെ ദക്ഷിണ കേരള മഹായിടവക വജ്രജൂബിലിയും 112മത് എസ് ഐ യു സി ദിനത്തിന്റെയും സമാപനം കുറിച്ച് നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു എൽ à´Žà´‚ എസിൽ നിന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങിയ റാലി പുത്തരിക്കണ്ടം മൈതാനത്തിൽ  അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്തിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘടനം  ചെയ്തു. തുടർന്ന്  ദക്ഷിണ കേരള മഹായിടവക  ബിഷപ്പ് à´Žà´‚. ധർമരാജ്  റസാലം, പ്രിതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപിള്ളി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. റാലിയെ തുടർന്ന് നഗരത്തിലുണ്ടായ ഗതാഗത കുരുക്ക് കാല്നടയാത്രക്കാരെയും വാഹനങ്ങളെയും  ഒരുപോലെ വലച്ചു. വാഹനങ്ങൾ വഴിതിരിച്ചു വീട്ടും നിയന്ത്രണങ്ങൾ ഏർപെടുത്തിയുമുള്ള   പോലീസ് ഇടപെടൽ രണ്ടുമണിക്കൂറിലേറെ നീണ്ട ഗതാഗത കുരുക്ക്  നിയന്ത്രണ വിധേയമാക്കി.

Related News