Loading ...

Home Business

ഇന്ത്യയുടെ കയറ്റുമതി വീണ്ടും കുറഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി കു​റ​ഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തെ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. കയറ്റുമതിയോടൊപ്പം ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഒ​ക്ടോ​ബ​റി​ലെ ക​യ​റ്റു​മ​തി 1.11 ശ​ത​മാ​നമായി കു​റ​ഞ്ഞ് 2638 കോ​ടി ഡോ​ള​റാ​വുകയായിരുന്നു. പെ​ട്രോ​ളി​യം ഉ​ല്‍പന​ങ്ങ​ളു​ടെ​യും തു​ക​ലു​ല്‍പന​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​യി​ലാ​ണു വ​ലി​യ ഇ​ടി​വ് സംഭവിച്ചത്. സെ​പ്റ്റം​ബ​റി​ല്‍ ക​യ​റ്റു​മ​തി 6.57 ശ​ത​മാ​നമായാണ് കു​റ​ഞ്ഞത്. ഇ​റ​ക്കു​മ​തി 16.31 ശ​ത​മാ​നം കു​റ​ഞ്ഞ് 3739 കോ​ടി ഡോ​ള​റാ​യി. പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി 31.74 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് മൊ​ത്തം ഇ​റ​ക്കു​മ​തി​യെ താ​ഴ്ത്തി​യ​ത്.

Related News