Loading ...

Home National

15 മിനിറ്റ്‌ ശുദ്ധവായുവിന് 299 രൂപ! ഏഴ്‌ വ്യത്യസ്‌ത സുഗന്ധങ്ങളില്‍ ലഭ്യമാകും

രാജ്യതലസ്ഥാനവും ചുറ്റുവട്ടവും വിഷവാതകം നിറഞ്ഞ്‌ ശ്വാസംമുട്ടുമ്ബോള്‍ ഓക്‌സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ ദില്ലി സജീവമാകുന്നു. ഏഴ്‌ വ്യത്യസ്‌ത സുഗന്ധങ്ങളില്‍ ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുന്ന ഓക്‌സിജന്‍ ബാര്‍ സാകേതില്‍ തുടങ്ങി. 15 മിനിറ്റ്‌ ശുദ്ധവായു ശ്വസിക്കുന്നതിന്‌ 299 രൂപയാണ്‌ 'ഓക്‌സി പ്യൂര്‍' എന്ന ഓക്‌സിജന്‍ ബാറില്‍ ഈടാക്കുന്നത്‌. ആര്യവീര്‍ കുമാറാണ്‌ ഓക്‌സി പ്യൂര്‍ തുടങ്ങിയത്‌. വായൂമലിനീകരണം അതീവഗുരുതരമായത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതോടെ നിരവധിപ്പേര്‍ ഓക്‌സിജന്‍ പാര്‍ലറില്‍ എത്തുന്നുണ്ട്‌.ഓക്‌സിജന്‍ പാര്‍ലറുകളില്‍ എത്തുന്നവര്‍ക്ക്‌ ട്യൂബിലൂടെ ഓക്‌സിജന്‍ ശ്വസിക്കാം. കയ്യില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജന്‍ ബോട്ടിലുകളും ഇവിടെനിന്ന്‌ ലഭിക്കും. പൂണൈ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇത്തരം ഓക്‌സിജന്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ ഒരു ഓക്‌സിജന്‍ ബാറുകൂടി തുറക്കാന്‍ ഓക്‌സി പ്യൂര്‍ പദ്ധതിയിടുന്നുണ്ട്‌. കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്‌ ഓക്‌സിജന്‍ ബാറെന്ന്‌ ചില സന്ദര്‍ശകര്‍ പറഞ്ഞു. വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേര്‍ ആശുപത്രികളിലെത്തി. കുട്ടികളും വയോധികരുമാണ്‌ ഇതില്‍കൂടുതലും. ശ്വാസതടസ്സം, അലര്‍ജി, കണ്ണുനീറ്റല്‍, കഫക്കെട്ട്‌, ആസ്‌മ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ വര്‍ധിച്ചത്‌.

Related News