Loading ...

Home USA

ട്രംപ് വ്യക്തിപരമായി അധിക്ഷേപിച്ചു - തിരിച്ചുവിളിച്ച മുന്‍ ഉക്രൈന്‍ അംബാസഡര്‍ ഇംപീച്ച്‌മെന്റ് കമ്മിറ്റിയോട്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് തിരിച്ചുവിളിച്ച ഉക്രൈനിലെ മുന്‍ അംബാസഡര്‍ മേരി യൊവാനോവിച്ച്‌. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളില്‍ പരസ്യവിചാരണ നടത്തുന്ന ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് കമ്മിറ്റിയോടാണ് മുന്‍ യുഎസ് അംബാസഡര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പബ്ലിക് ഹിയറിംഗില്‍ ഹാജരായി മൊഴി നല്‍കുന്ന മൂന്നാമത്തെയാളാണ് മേരി യൊവാനോവിച്ച്‌. ട്രംപിനെ വിമര്‍ശിച്ച്‌ പബ്ലിക്ക് ഹിയറിംഗില്‍ മൊഴി നല്‍കുന്ന ആദ്യത്തെയാളും.നാല് റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുടേതടക്കം ആറ് യുഎസ് ഗവണ്‍മെന്റുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയാണ് മേരി യൊവാനോവിച്ച്‌. അഴിമതി വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമാണ് അവര്‍. തിരിച്ചുവിളിക്കുന്നതിന് ഒന്നര മാസം മുമ്ബാണ് മേരി യൊവാനോവിച്ചിന്റെ ഉക്രൈനിലെ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടാന്‍ യുഎസ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടത്. 33 വര്‍ഷത്തെ സര്‍വീസുള്ള തന്നെ സംബന്ധിച്ച്‌, പ്രസിഡന്റിന് നിങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് വളരെ മോശം അനുഭവമായിരുന്നു എന്ന് മേരി യൊവാനോവിച്ച്‌ പറയുന്നു. അതേസമയം മേരിയെ കടന്നാക്രമിച്ചാണ് ട്രംപ് ട്വിറ്ററില്‍ മറുപടി നല്‍കിയത്. മേരി എല്ലായിടത്തും മോശമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും അംബാസഡര്‍മാരെ നിയമിക്കുന്നത് പ്രസിഡന്റിന്റെ ജോലിയാണ് എന്നും ട്രംപ് പറഞ്ഞു.

Related News