Loading ...

Home Gulf

സൗദിയില്‍ ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി

സൗദിയില്‍ ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഓണ്‍ലൈനായി വാങ്ങുന്ന മരുന്നുകള്‍ കൊറിയറായി ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ മരുന്നുകളും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും സ്വീകരിക്കരുതെന്നു കൊറിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്.


Related News