Loading ...

Home Business

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പ​ക്ക​ല്‍ ചെ​ല​വ​ഴി​ക്കാ​ന്‍ പ​ണ​മി​ല്ല; നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യം

ന്യൂ​ഡ​ല്‍​ഹി: 1972-73 നു ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ ക്ര​യ​ശേ​ഷി 2017-18 ല്‍ ​താ​ഴോ​ട്ടു​പോ​യ​താ​യി ക​ണ​ക്കു​ക​ള്‍. സ​ര്‍​ക്കാ​ര്‍ മാ​സ​ങ്ങ​ളോ​ളം മ​റ​ച്ചു​വ​ച്ച ക​ണ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് (എ​ന്‍​എ​സ്‌ഒ) ന​ട​ത്തി​യ ​നി​ര്‍​ണാ​യ​ക സൂ​ച​ക​ങ്ങ​ള്‍: ഇ​ന്ത്യ​യി​ലെ ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ഗ ചെ​ല​വ്' എ​ന്ന സ​ര്‍​വേ​യു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഗ​വ​ണ്‍​മെ​ന്‍റ് ഈ ​റി​പ്പോ​ര്‍​ട്ട് ഇ​നി​യും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.ആ​ളോ​ഹ​രി പ്ര​തി​മാ​സ ചെ​ല​വ് 2011-12 ലെ 1501 ​രൂ​പ​യി​ല്‍​നി​ന്ന് 2017-18 ല്‍ 1446 ​രൂ​പ​യാ​യി. കു​റ​വ് 3.7 ശ​ത​മാ​നം. (2009-10 ലെ ​സ്ഥി​ര​വി​ല​യി​ലാ​ണു ര​ണ്ടു ക​ണ​ക്കും). ഇ​ക്കാ​ല​യ​ള​വി​ല്‍ ഗ്രാ​മീ​ണ​ര്‍ ചെ​ല​വാ​ക്കു​ന്ന തു​ക 8.8 ശ​ത​മാ​നം കു​റ​ഞ്ഞു. ന​ഗ​ര​വാ​സി​ക​ളു​ടേ​ത് ര​ണ്ടു ശ​ത​മാ​ന​വും. ഗ്രാ​മീ​ണ​ര്‍ ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​ക്കു​ന്ന തു​ക 10 ശ​ത​മാ​നം കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ല്‍ നാ​മ​മാ​ത്ര​മാ​യി വ​ര്‍​ധി​ച്ചു. 2011-12 ല്‍ ​ഗ്രാ​മീ​ണ​ര്‍ പ്ര​തി​മാ​സം 643 രൂ​പ ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വാ​ക്കി​യ​ത് 2017-18 ല്‍ 580 ​രൂ​പ​യാ​യി കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ല്‍ 943 രൂ​പ​യി​ല്‍​നി​ന്ന് 946 രൂ​പ​യാ​യി. ഗ്രാ​മീ​ണ​രു​ടെ ഭ​ക്ഷ്യേ​ത​ര ചെ​ല​വ് 7.6 ശ​ത​മാ​നം കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ല്‍ 3.8 ശ​ത​മാ​നം കൂ​ടി എ​ന്നി​വ​യാ​ണു സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ള്‍.

Related News