Loading ...

Home National

ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡല്‍ഹി; പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ നഗരങ്ങള്‍ കൂടി

ന്യൂ ഡല്‍ഹി : വായുമലിനീകരണത്താല്‍ വലയുന്ന ഡല്‍ഹി നിവാസികളെ നാണക്കേടിന്റെ മറ്റൊരു പടുകുഴിയിലേക്ക് തള്ളിവിട്ട് ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരമായി ഡല്‍ഹി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡല്‍ഹിക്ക് ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നത്. ഡല്‍ഹിയെ കൂടാതെ മറ്റ് മൂന്ന് നഗരങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒന്‍പതാം സ്ഥാനത്തുമാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ 527 ആണ് ഡല്‍ഹിയിലെ സ്‌കോര്‍. ഇതോടെയാണ് ഡല്‍ഹി ഒന്നാം സ്ഥാനത്ത് എത്തിയത്. കൊല്‍ക്കത്തയില്‍ 161, മുംബൈയില്‍ 153 എന്നുമാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 15 വരെ അവധി പ്രഖ്യാപിച്ചിരുന്നു. മലിനീകരണം നിയന്ത്രിക്കാനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരിഹാരങ്ങള്‍ കാണണമെന്ന് സുപ്രീം കോടതി രൂക്ഷമായി പറഞ്ഞിരുന്നു.

Related News