Loading ...

Home National

ഒറ്റ-ഇരട്ട അക്ക നമ്ബര്‍ പരിഷ്​കാരം നീട്ടില്ലെന്ന്​ കെജ്​രിവാള്‍

ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട അക്ക നമ്ബര്‍ പരിഷ്​കാരം തല്‍ക്കാലത്തേക്ക്​ നീട്ടില്ലെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി കെജ്​രിവാള്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്​ച എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണത്തി​​െന്‍റ തോത്​ വിലയിരുത്തിയതിന്​ ശേഷമാവും അന്തിമതീരുമാനം. മലിനീകരണം തടയുന്നതിനായി ഡല്‍ഹിയില്‍ നവംബര്‍ നാലിനാണ്​ ഒറ്റ-ഇരട്ട അക്ക നമ്ബര്‍ പരിഷ്​കാരം തുടങ്ങിയത്​. പരിഷ്​കാരം താല്‍ക്കാലികമായി നിര്‍ത്തുകയാണ്​. നഗരത്തിലെ മലിനീകരണ തോത്​ പരിശോധിച്ച്‌​ വരികയാണ്​. ഡല്‍ഹിയില്‍ വീശുന്ന കാറ്റില്‍ പുരോഗതിയുണ്ടായാല്‍ ഒറ്റ-ഇരട്ട അക്ക നമ്ബര്‍ പരിഷ്​കാരമുണ്ടാവില്ല. ഇക്കാര്യം പരിശോധിച്ച ശേഷം തിങ്കളാഴ്​ച അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News