Loading ...

Home International

ഇന്തോനീഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്തോനീഷ്യയിലെ വടക്കന്‍ മലുക്കു ദ്വീപുകള്‍ക്ക് സമീപം ശക്തമായ ഭൂചലനം. പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.17നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം. തുറമുഖ നഗരമായ ടെര്‍നേറ്റ് ദ്വീപില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയും 134 കി.മീറ്റര്‍ ആഴത്തിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതുവരെ പരിക്കോ നാശനഷ്ടമോ സംബന്ധിച്ച്‌ റിപോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ദ്വീപുകളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്യുകയാണ്. സുലവേസി, ഹല്‍മഹേര ദ്വീപുകളില്‍ സമാനമായ പ്രകമ്ബനമുണ്ടായെങ്കിലും അപകടകരമായ തിരമാലകള്‍ കരയിലെത്താനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളില്‍ അപകടകരമായ തിരമാലകളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

Related News