Loading ...

Home sports

കായിക മാമാങ്കത്തിന് നാളെ കണ്ണൂരില്‍ തുടക്കമാകും

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ കണ്ണൂരില്‍ തുടക്കമാകും. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മങ്ങാട്ടുപറമ്ബ ക്യാമ്ബസ്സിലെ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 98 ഇനങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികള്‍ മാറ്റുരയ്ക്കുന്ന മേള നാല് ദിവസങ്ങളിലായാണ് നടക്കുന്നത്. മത്സരങ്ങള്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരിലെത്തുന്നത്. നാളെ രാവിലെ ഏഴ് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. സീനിയര്‍ ബോയ്‌സ് 3000 മീറ്റര്‍ ഓട്ടമാണ് ആദ്യ ഇനം. വൈകുന്നേരമാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രി ഇ പി ജയരാജന്‍ കായികോത്സവം ഉദ്ഘാടനം ചെയ്യും. ഒളിമ്ബ്യന്‍ ടിന്റു ലൂക്ക ദീപം തെളിക്കും. മികച്ച സുരക്ഷാ സംവിധാനങ്ങളാണ് മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. ത്രോയിനങ്ങള്‍ നടക്കുമ്ബോള്‍ സമീപത്ത് മറ്റ് മത്സരങ്ങള്‍ നടത്തില്ല. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കായികാധ്യാപകരുടെ സമരം മേളയെ ബാധിക്കില്ലെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കായികോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന മേള 19 ന് അവസാനിക്കും.

Related News