Loading ...

Home sports

അഭിമാനകരം!! ഏഷ്യയിലെ മികച്ച വനിതാ താരത്തിനുള്ള അവസാന മൂന്ന് പേരില്‍ ഇന്ത്യയുടെ ആശാലതയും

കഴിഞ്ഞ സീസണിലെ ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കായുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. അവസാന മൂന്ന് പേരുകളാണ് എ എഫ് സി ഇന്ന് പുറത്ത് വിട്ടത്. മികച്ച വനിതാ താരങ്ങളുടെ നോമിനേഷനില്‍ ഇന്ത്യന്‍ താരം ആശാലത ദേവി അവസാന മൂന്നില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചൈനയുടെ ലി യങ്, ജപ്പാന്‍ ക്യാപ്റ്റന്‍ സാകി കുമഗി എന്നിവര്‍ക്ക് ഒപ്പമാണ് ആശാലത നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ വനിതാ താരത്തിനുള്ള പുരസ്കാരം ആശാലത ദേവി നേരത്തെ സ്വന്തമാക്കിയിരുന്നു. ഒളിമ്ബിക് യോഗ്യതാ റൗണ്ടിലും സാഫ് കപ്പിലും മികച്ച പ്രകടനം നടത്താന്‍ ആശാലത ദേവിക്ക് ആയിരുന്നു. ഇന്ത്യന്‍ വനിതാ ലീഗില്‍ സേതു എഫ് സിക്കായും താരം ഗംഭീര പ്രകടനം നടത്തിയിരുന്നു. ലിയോണിനൊപ്പം ചാമ്ബ്യന്‍സ് ലീഗ് നേടിയ സാകി കുമഗി ആവും മികച്ച താരം എന്നാണ് ഫുട്ബോള്‍ ലോകം നിരീക്ഷിക്കുന്നത് എങ്കിലും അവസാന മൂന്നില്‍ എങ്കിലും ഒരു ഇന്ത്യന്‍ താരം എത്തി എന്നത് അഭിമാനകരമായ കാര്യമാണ്.

Related News