Loading ...

Home International

ചൊവ്വാ പര്യവേക്ഷണം: ചൈനയുടെ പരീക്ഷണം വിജയം

ബീജിങ്‌: അടുത്തവര്‍ഷം ആദ്യ ചൊവ്വാദൗത്യത്തിന്‌ ഒരുങ്ങുന്ന ചൈന അതിന്‌ മുന്നോടിയായി വ്യാഴാഴ്‌ച ചൊവ്വയുടേതിന്‌ സമാനമായ സാഹചര്യം സൃഷ്‌ടിച്ച്‌ നടത്തിയ പ്രധാന പരീക്ഷണം വിജയം. വടക്കന്‍ ഹീബെയ്‌ പ്രവിശ്യയിലെ ഹുവയ്‌ലായി കൗണ്ടിയില്‍ നടത്തിയ പരീക്ഷണം കാണാന്‍ ഇന്ത്യയുടേതടക്കം നയതന്ത്രജ്ഞര്‍ ഉണ്ടായിരുന്നു. റഷ്യയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമാണ്‌ നിലവില്‍ ചൊവ്വാ പര്യവേക്ഷണം നടത്തിയിട്ടുള്ളത്‌. ഇന്ത്യ 2014ലെ ദൗത്യത്തോടെ ഇത്‌ നടത്തിയ ആദ്യ ഏഷ്യന്‍ രാജ്യമായി.

Related News