Loading ...

Home peace

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ദേശീയതല ആഘോഷം 16ന്‌

കൊച്ചി: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയതിന്റെ ദേശീയതല ആഘോഷവും കൃതജ്‌ഞതാബലിയും 16ന്‌. വിശുദ്ധയുടെ കബറിടമുള്ള തൃശൂര്‍ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തിലാണ്‌ ആഘോഷപരിപാടികള്‍ നടക്കുകയെന്ന്‌ ഇരിങ്ങാലക്കുട രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, സിറോ മലബാര്‍ സഭ കൂരിയ ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍, ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്‌റ്റര്‍ ഉദയ എന്നിവര്‍ അറിയിച്ചു.
16ന്‌ ഉച്ചയ്‌ക്കു രണ്ടിനാരംഭിക്കുന്ന കൃതജ്‌ഞതാബലിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. നൂറോളം മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരാകും.
അഞ്ചിനു പൊതുസമ്മേളനം സി.ബി.സി.ഐ. പ്രസിഡന്റ്‌ കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌ ഉദ്‌ഘാടനം ചെയ്യും. അപ്പസ്‌തോലിക്‌ നുണ്‍ഷ്യോ ആര്‍ച്ച്‌ബിഷപ്‌ ഡോ.ജാംബത്തിസ്‌ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അധ്യക്ഷത വഹിക്കും.

Related News