Loading ...

Home Kerala

തദ്ദേശവകുപ്പിന്റെ ഭാഗമായ അഞ്ച് വകുപ്പുകള്‍ ഇനി പൊതു സര്‍വീസ്;നിയമനവും സ്ഥലംമാറ്റവും ഇനി പൊതു സര്‍വീസ് ചട്ടപ്രകാരം

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ ഭാഗമായി പ്രവര്‍ക്കുന്ന അഞ്ച് വകുപ്പുകള്‍ ഏകോപിപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. അഞ്ചു വകുപ്പിലായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ഒരു പൊതുസര്‍വീസിന്റെ ഭാഗമാക്കിയുള്ള നിയമഭേദഗതിയാണ് നിയമസഭ പാസാക്കിയത്. ഗ്രാമവികസനം, നഗരവികസനം, എന്‍ജിനിയറിങ് വിഭാഗം, നഗരാസൂത്രണം, പഞ്ചായത്ത് വകുപ്പുകളിലെ ജീവനക്കാരെയാണ് ഏകോപിപ്പിക്കുന്നത്.ഇതോടെ ഇനി സ്ഥാനക്കയറ്റം, സ്ഥലം മാറ്റം ജീവനക്കാരുടെ നിയമനം എന്നിവ ഈ പൊതുഭരണത്തിന്റെ കീഴിലായിരിക്കും നടപ്പിലാക്കുക. ഇതുവരെ ത്രിടയര്‍ സംവിധാനത്തിലൂടെ അധികാര വികേന്ത്രീകൃത പദ്ധതിയാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഇതില്‍ നിന്ന് മാറ്റം വരുത്തിയുള്ള പരിഷ്‌ക്കാരങ്ങളാകും നിലവില്‍ വരിക. തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതും വികേന്ദ്രീകരണത്തിനു പകരം കേന്ദ്രീകരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ വിശദീകരിച്ചു. വകുപ്പ് ഏകീകരണത്തിനായി സമിതിയെ നിയോഗിക്കുകയും പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് രൂപവത്കരിക്കുകയും ചെയ്തു. വകുപ്പ് സെക്രട്ടറിമാരില്‍നിന്ന് നിര്‍ദ്ദേശം സ്വീകരിച്ചിട്ടുമുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ പൊതുസര്‍വീസിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. അതിന്റെ മുന്നോടിയായാണ് ജീവനക്കാരുടെ ഏകീകരണം. ഇതില്‍ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ചര്‍ച്ചനടത്തി വിശദമായ ചട്ടം തയ്യാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Related News