Loading ...

Home cinema

'സംഘട്ടന'ത്തിന് തുടക്കം; വയലാറും എത്തുന്നു by ജോണ്‍ പോള്‍ on 25-June-2015

കലാസംവിധാനമെന്നത് നിര്‍മ്മാണ നിര്‍വ്വാഹകന്റെ ലാവണത്തിലെ ഉപശാഖയായാണ് ലോകസിനിമയില്‍ ആദ്യനാളുകളില്‍ നിവര്‍ത്തിതമായിരുന്നത്. Gone With The Wind à´Žà´¨àµà´¨ വിഖ്യാത ചിത്രത്തോടെയാണ് അതൊരു സ്വതന്ത്ര സാങ്കേതിക ശാഖയായി മാറുന്നത്. അതുപോലെ ഇന്നു ചിത്രങ്ങളില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള ഒരു ശാഖയാണ് സംഘട്ടന സംവിധാനം. ആദ്യ പാദങ്ങളില്‍ സംവിധായകന്റെ ലാവണത്തിലെ ഉപശാഖയായിരുന്ന à´ˆ മേഖല ലോകസിനിമയില്‍ എന്നു മുതലാണ് സ്വതന്ത്ര സാങ്കേതിക ശാഖയായതെന്നറിയില്ല. മലയാളത്തില്‍ ഇതൊരു സ്വതന്ത്ര സാങ്കേതിക ശാഖയായി കടന്നുവരുന്നത് ഒരുപക്ഷെ വിശപ്പിന്റെ വിളിയോടെയാവണമെന്നു തോന്നുന്നു.സംഘട്ടനരംഗം അതിന്റെ ആചാരവട്ടങ്ങളോടെ തികച്ചും പ്രൊഫഷനലായി ചലച്ചിത്ര തലത്തില്‍ അന്നത്തെ ലഭ്യമായ സാങ്കേതികതയെ à´‰à´³àµâ€à´šàµà´šàµ‡à´°àµâ€à´¤àµà´¤àµà´•àµŠà´£àµà´Ÿàµ ക്യാമറയുടെ മുന്‍പില്‍ വൈദഗ്ദ്ധ്യമാര്‍ന്നവരുടെ നിര്‍ദ്ദേശവിധേയമായി അഭിനേതാക്കള്‍ ഇടചേര്‍ന്നുകൊണ്ട് ആദ്യമായി മലയാളത്തില്‍ ചിത്രീകരിക്കുന്നത് വിശപ്പിന്റെ വിളിയിലാണ്.ആദ്യചിത്രമായ വിഗതകുമാരനില്‍ നിരവധി സംഘട്ടന രംഗങ്ങളുണ്ടായിരുന്നു. സത്യത്തില്‍ കളരിപ്പയറ്റുമുറകളില്‍ തികഞ്ഞ അഭ്യാസ വൈദഗ്ദ്ധ്യമുണ്ടായിരന്ന ജെ.സി. ദാനിയേല്‍ à´† ആയോധനമുറയുടെ പ്രചരണം മനസ്സില്‍ കണ്ടുകൊണ്ടാണ് ചിത്രനിര്‍മ്മാണത്തിനിറങ്ങി പുറപ്പെട്ടതും അതിനായി അത്തരം അഭ്യാസരംഗങ്ങള്‍ക്ക് പ്രാമുഖ്യ നല്‍കിക്കൊണ്ടു വിഗതകുമാരനിലെ കഥാഗാത്രം മെനഞ്ഞുണ്ടാക്കിയതും. എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും നായകനും എല്ലാം ദാനിയേല്‍ തന്നെയായിരുന്നതുകൊണ്ട് സംഘട്ടനരംഗങ്ങള്‍ കളരി ആയോധനമുറകളില്‍ ക്യാമറയ്ക്കു മുന്‍പില്‍ സ്വയമങ്ങു ചെയ്യുകയായിരുന്നു അദ്ദേഹം. അതല്ലാതെ സംഘട്ടന രംഗങ്ങളില്‍ ചലച്ചിത്രതലത്തില്‍ ഒരു പ്രൊഫഷണല്‍ നിര്‍ദ്ദേശകന്‍ ചിത്രത്തിലുണ്ടായിരുന്നില്ല.വിഗതകുമാരന്‍ തൊട്ട് ആത്മസഖി വരെയുള്ള മുന്‍ചിത്രങ്ങളിലൊന്നിലും അപ്രകാരം ഒരു സാങ്കേതികവിഭാഗം ഉണ്ടായിരുന്നിരിക്കാനിടയില്ല. വിശപ്പിന്റെ വിളിയില്‍ അങ്ങിനെയൊന്നുണ്ടായി. അതാദ്യവുമായിരുന്നിരിക്കണം. ചിത്രീകരണത്തിന്റെ ആദ്യപാദത്തില്‍ തന്നെയായിരുന്നു സംഘട്ടനരംഗവും; അതിലെ ആദ്യ അഭിനേതാക്കളായി പ്രേംനസീറും ശശികുമാറും. പ്രേംനസീറിനെ ക്യാമറയ്ക്കു മുന്‍പില്‍ ആദ്യമായി തല്ലുകയും പ്രേംനസീറിന്റെ കയ്യില്‍നിന്നും ക്യാമറയുടെ മുന്‍പില്‍ വച്ചു തല്ലേറ്റു വാങ്ങുകയും ചെയ്ത വ്യക്തികൂടിയായി മാറി വക്കച്ചന്‍ എന്ന ജോണ്‍ എന്ന ശശികുമാര്‍ എന്നു ചുരുക്കം!വിശപ്പിന്റെ വിളിയെ തുടര്‍ന്ന് അച്ഛന്‍, അവന്‍ വരുന്നു. കിടപ്പാടം എന്നീ ചിത്രങ്ങളാണ് 1951, 1954, 1955 വര്‍ഷങ്ങളില്‍ കുഞ്ചാക്കോ നിര്‍മ്മിച്ചത്. à´Žà´‚.ആര്‍.എസ്സ്. മണിയായിരുന്നു മൂന്ന് ചിത്രങ്ങളുടെയും സംവിധായകന്‍. മൂന്നു ചിത്രങ്ങളിലും പ്രേംനസീര്‍ ആയിരുന്നു നായകന്‍. ഇക്കൂട്ടത്തില്‍ തന്നെ മറ്റു നിര്‍മ്മാതാക്കളുടെ ചിത്രങ്ങള്‍കിടപ്പാടംഉദയായില്‍ നിര്‍മ്മിക്കുവാനുമാരംഭിച്ചിരുന്നു. തിക്കുറിശ്ശിയുടെ സ്ത്രീ (ആര്‍. വേലപ്പന്‍നായര്‍ സംവിധാനം ചെയ്തത്) വി. കൃഷ്ണന്‍ സംവിധാനം ചെയ്ത നവലോകം, ജാനകി റാം സംവിധാനം ചെയ്ത ശശിധരന്‍ ബി.à´Ž. എന്നിവയായിരുന്നു à´…à´µ.കിടപ്പാടം വന്‍ പരാജയമായി. തന്മൂലമുണ്ടായ സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ കുറച്ചു കാലത്തേയ്ക്കു പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ കുഞ്ചാക്കോയ്ക്ക് കഴിയാതെ വന്നു.സിനിമ ലോകമെങ്ങുമുണ്ടായതുപോലെ പരീക്ഷണങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും കടന്നുപോകുകയായിരുന്നു മലയാളത്തിലും. നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, ന്യൂസ് പേപ്പര്‍ ബോയ് (രാമു കാര്യാട്ട് - പി ഭാസ്ക്കരന്‍ ദ്വയം, പി. ഭാസ്കരന്‍, രാമദാസ് എന്നിവരായിരുന്നു യഥാക്രമം സംവിധായകര്‍) തുടങ്ങിയ ചിത്രങ്ങള്‍ മാറ്റത്തിന്റെ അലകളുണര്‍ത്തി.à´Žà´‚.ജി.രാമചന്ദ്രനും ജെമിനി ഗണേശനുമടക്കമുള്ള തെന്നിന്ത്യയിലെ വന്‍താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചലച്ചിത്രശ്രമങ്ങളും സമാന്തരമായി നടന്നു. എഫ്. നാഗൂര്‍ 1953-ല്‍ സംവിധാനം ചെയ്ത ജനോവയിലായിരുന്നു à´Žà´‚.ജി.ആറിനെ പരീക്ഷിച്ചതെങ്കില്‍ ജി.ആര്‍. റാവു ആശാദീപത്തില്‍ ജെമിനി ഗണേശനെ അവതരിപ്പിച്ചുള്ള പരീക്ഷണമാണു നടത്തിയത്. രണ്ടും വലിയ പ്രതികരണമൊന്നുമുണ്ടാക്കിയില്ല.താരവ്യവസ്ഥിതി മലയാളത്തില്‍ കടന്നുവന്നു കഴിഞ്ഞിരുന്നു. നിര്‍മ്മാണച്ചിലവു വര്‍ദ്ധിച്ചു വന്നു. ചിത്രങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ജനപ്രീതി കൊയ്തെടുക്കാനാവുന്ന ചേരുവകള്‍ വേണം. അവയെന്തെന്ന് തേടിയുള്ള ശ്രമങ്ങളാണ് വ്യാപകമായി നടന്നുവന്നത്. പുതിയ പുതിയ പ്രതിഭകള്‍ സിനിമയില്‍ കടന്നുവരാന്‍ തുടങ്ങിയ കാലമായിരുന്നു അത്.1956ല്‍ ജെ.à´¡à´¿. തോട്ടാന്‍ സംവിധാനം ചെയ്ത കൂടപ്പിറപ്പിലൂടെ വയലാര്‍ രാമവര്‍മ്മ ഗാനരചയിതാവായി കടന്നുവന്നു എന്നാണു ചരിത്രമെങ്കിലും അതിനു മുന്‍പേ വഴിവിളക്ക് എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ പാട്ടുകള്‍ എഴുതിയിരുന്നു. പിന്നീടു സംവിധായകനായി മാറിയ à´Ž.എന്‍. തമ്പി, à´¡à´¿.à´Žà´‚. പൊറ്റക്കാടിന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കുവാനിരുന്ന à´ˆ ചിത്രത്തിനുവേണ്ടിയാണു വയലാര്‍ ഗാനങ്ങള്‍ ആദ്യമായെഴുതിയത്. ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്തുവെങ്കിലും പൊറ്റക്കാട് ഏതാനും മാസങ്ങള്‍ രോഗബാധിതനായതോടെ ചിത്രീകരണം ആദ്യം മാറ്റി വയ്ക്കുകയും പിന്നീടതു നടക്കാതെ പോവുകയുമായിരുന്നു.à´ˆ ചിത്രത്തിന്റെ വാര്‍ത്തകള്‍ കണ്ടിട്ടാണ് ജെ.à´¡à´¿. തോട്ടാന്‍ വയലാറിനെ തേടിയെത്തിയതത്രെ. നീലക്കുയിലിന്റെ (1954) പ്രസ്താവ്യമായ വിജയം കാഴ്ചസംസ്കാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. à´ˆ വിശ്വാസവുമായി പി. ഭാസ്ക്കരന്‍ രാരിച്ചന്‍ എന്ന പൗരന്‍ (1955) എന്ന ചിത്രവുമായി വന്നപ്പോഴും രാമു കാര്യാട്ട് 1957 ല്‍ മിന്നാമിനുങ്ങുമായി വന്നപ്പോഴും പക്ഷേ, ഫലം പരാജയമായിരുന്നു .കണക്കുകള്‍ എപ്പോഴും ശരിയാകണമെന്നില്ലല്ലോ. സിനിമ അതിന്റെ പ്രവചനാതീത സ്വഭാവം എന്നും അടയാളപ്പെടുത്തിപോന്നു എന്നേ പറയുവാനാകൂ.വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു നടത്തിയ സാഹസികമായ ചലച്ചിത്ര പരീക്ഷണമായിരുന്നു 1955-ല്‍ പുറത്തിറങ്ങിയ ന്യൂസ് പേപ്പര്‍ ബോയ്. സാമ്പത്തികമായി à´† ചിത്രവും പക്ഷെ പരാജയമായിരുന്നു.ഉദയായില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചപ്പോള്‍ 1951-ല്‍ പി. സുബ്രഹ്മണ്യം തിരുവനന്തപുരത്തു സ്ഥാപിച്ച മെരിലാന്റ് സ്റ്റുഡിയോയും നീലാ പ്രൊഡക്ഷന്‍സും സജീവമായി വന്നു എന്നത് സിനിമയുടെ പ്രകൃത സഹജവിരുദ്ധത! വിഖ്യാതങ്ങളായ നോവലുകള്‍ സിനിമയാക്കുവാനുള്ള നീലായുടെ ശ്രമങ്ങള്‍ വിജയിച്ചു. à´®àµà´Ÿàµà´Ÿà´¤àµà´¤àµà´µà´°àµâ€à´•àµà´•à´¿à´¯àµà´Ÿàµ† വിഖ്യാതനോവലായ പാടാത്ത പൈങ്കിളി 1957ല്‍ പി. സുബ്രഹ്മണ്യം ചലച്ചിത്രമാക്കി; തുടര്‍ന്നു 1958-ല്‍ മറിയക്കുട്ടിയും. പൊന്‍കുന്നം വര്‍ക്കി അതിനുമുന്‍പേ നവലോകം (1951) എന്ന ചിത്രത്തിലൂടെ സിനിമയില്‍ വന്നിരുന്നു. തകഴിയുടെ രണ്ടിടങ്ങഴി (1958) പി.ജെ.ആന്റണിയെ നായകനാക്കി പി. സുബ്രഹ്മണ്യം അവതരിപ്പിച്ചുവെങ്കിലും വിജയിച്ചില്ല.à´Ÿà´¿.à´‡. വാസുദേവന്‍ അസോഷ്യേറ്റഡ് പിക്ച്ചേഴ്സിനുവേണ്ടി പി. ഭാസ്ക്കരന്‍ സര്‍ക്കസ് കൂടാരങ്ങളിലെ ജീവിതത്തെ പ്രമേയപരിവൃത്തമാക്കി നിര്‍മ്മിച്ച നായരു പിടിച്ച പുലിവാല്‍ 1958ലെ മറ്റൊരു പരീക്ഷണമായിരുന്നു.വിശപ്പിന്റെ വിളിയിലൂടെ ശശികുമാറായി മാറിയ എന്‍.വി. ജോണിന്റെ അടുത്ത സുഹൃത്തായ ശാരംഗപാണി ഇതിനിടയില്‍ ശശികുമാര്‍ വഴി കുഞ്ചാക്കോയുമായി പരിചയപ്പെട്ടു. ശശികുമാര്‍ ഇതിനിടയില്‍ ആശാദീപത്തിലും à´‡.ആര്‍ കൂപ്പര്‍ സംവിധാനം ചെയ്ത വേലക്കാരന്‍ (1953) വിമല്‍കുമാര്‍ - പി.ആര്‍.എസ്സ്. പിള്ള ദ്വയം സംവിധാനം ചെയ്ത തിരമാല (1953) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചുവെങ്കിലും à´† മേഖലയില്‍ സജീവമായില്ല. ക്യാമറയ്ക്കു പിന്നിലാണു തന്റെ ഊഴമെന്നു ശശികുമാര്‍ കണ്ടെത്തുവാന്‍ തുടങ്ങിയിരുന്നു. ആത്മമിത്രമായ പ്രേംനിസീറിന്റെ പ്രേരണയും അതിലുണ്ടായിരുന്നു. തിരമാലയില്‍ അഭിനേതാവായി മാത്രമല്ല, സഹസംവിധായകനായിക്കൂടി സഹവര്‍ത്തിച്ചുകൊണ്ടായിരുന്നു തുടക്കം. അന്ന് à´† ചിത്രത്തില്‍ സഹസംവിധായകനായി രാമുകാര്യാട്ടുമുണ്ടായിരുന്നു.1960 വരെ ചിത്രനിര്‍മ്മാണത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ചുറ്റുപാടും ചലച്ചിത്രലോകത്തിലുണ്ടായി വന്ന ഓരോ ചലനങ്ങളും സശ്രദ്ധം നിരീക്ഷിച്ചുപോന്നിരുന്നു കുഞ്ചാക്കോ. അതേക്കുറിച്ചു അപഗ്രഥിച്ചു സവിസ്തരം വിശകലനം ചെയ്യുവാന്‍ ഉദയായില്‍ ശശികുമാറിന്റെയും ശാരംഗപാണിയുടെയും സാന്നിദ്ധ്യവും പങ്കാളിത്തവും സഹായിച്ചു. വിജയത്തിനു നിയതമായ ഫോര്‍മുലകളൊന്നുമില്ലെന്നും, മാറിമാറി വരുന്ന പ്രേക്ഷകാഭിരുചിയെ വരുതിയില്‍ തളയ്ക്കുവാന്‍ വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും അവയില്‍ കൃത്യതയോടെ ഇഴചേര്‍ക്കുന്ന വിനോദമൂല്യങ്ങളും ആണ് ആവശ്യവുമെന്ന തിരിച്ചറിവ് à´ˆ കൂടിയാലോചനയില്‍ നിന്നുണ്ടായ പാഠമാണ്.വ്യത്യസ്തമായ ശാഖകളിലൂടെയാണെങ്കിലും à´ˆ മൂന്നുപേരുടെയും ചലച്ചിത്രയാനങ്ങളെ തുടര്‍ന്നു നയിച്ചുപോന്നതും à´ˆ തിരിച്ചറിവിന്റെ ഭേദാന്തരങ്ങളാണ്
.(അവസാനിക്കുന്നില്ല)

Related News