Loading ...

Home Kerala

ആവാസവ്യവസ്ഥ മാറ്റം; കേരളത്തില്‍ ദേശാടന പക്ഷികളുടെ എണ്ണം ഗണ്യമായി കുറയുന്നു

ആവാസവ്യവസ്ഥ മാറിയതോടെ കേരളത്തിലെ പക്ഷികളുടെ എണ്ണത്തിലും കുറവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ തീരത്തെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കടല്‍ തീരങ്ങള്‍കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ വ്യക്തമായി. എന്നാല്‍ വര്‍ഷങ്ങളായി തീരത്ത് കാണുന്ന ചിലയിനം പക്ഷികളുടെ സാന്നിധ്യം ഇപ്പോഴും സജീവമായുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെ യൂറോപ്യന്‍, കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, മെഡിറ്റനേറിയന്‍ പ്രദേശങ്ങളില്‍ നിന്നുമാണ് പ്രധാനമായും കേരള തീരങ്ങളില്‍ പക്ഷികളെത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പക്ഷികളെ സര്‍വേയിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയുടെ എണ്ണം കുറഞ്ഞു വരികയാണ്. കെച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (സിഎന്‍എച്ച്‌എസ് ). ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍ തന്നെ പക്ഷികളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം പ്രകടമായി. എറണാകുളം ജില്ലയിലെ ചെല്ലാനം-പുത്തന്‍തോട്, ഫോര്‍ട്ട കൊച്ചി-മണാശ്ശേരി, പുതുവൈപ്പ്-വളപ്പ്, ഞാറക്കല്‍-മാലിപ്പുറം, എടവനാട്-വെളിയത്തുപറമ്ബ്, കുഴിപ്പിള്ളി-അംബേദ്കര്‍, ചെറായി-മൂനമ്ബം ബീച്ചുകള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഒക്ടോബറില്‍ 61 ഇനത്തിലായി 1202 പക്ഷികളെ ഈ ബീച്ചുകളില്‍ കണ്ടെത്തിയെങ്കില്‍, നവംബറില്‍ ഇത് 56 ഇനത്തില്‍ 1021 ആയി കുറഞ്ഞു.എല്‍പിജി തെര്‍മിനല്‍ നിര്‍മിക്കുന്ന പുതുവൈപ്പിന്‍ ഉള്‍പ്പടെ പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കടല്‍ തീരങ്ങളിലെ ആവാസവ്യവസ്ഥയും കാലാവസ്ഥ പ്രതികൂലമാകുന്നതും, തീരത്തിന്റെ വിസ്തൃതി കുറയുന്നതുമാണ് പക്ഷികളുടെ വരവ് കുറയാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ കെ ജി ദിലീപ്, പി ജി മനോജ്, പ്രേംചന്ദ് രഘുവരന്‍ എന്നിവര്‍ പറയുന്നു. മാസത്തിലൊരിക്കല്‍ എല്ലാ ബീച്ചുകളിലും ഒരേ സമയത്താണ് പക്ഷികളുടെ കണക്കെടുപ്പ്. കണക്കെടുപ്പ് മാര്‍ച്ചുവരെ തുടരും.

Related News