Loading ...

Home cinema

വീണ്ടും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമല പോള്‍; 'അതോ അന്ത പറവൈ പോലെ' ടീസര്‍ പുറത്തുവിട്ടു

'ആടൈ'യ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമല പോള്‍. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അതോ അന്ത പറവൈ പോലെ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്. അമല പോളിന്റെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അവിടെ നിന്ന് രക്ഷപ്പെടാന്‍ നടത്താനുള്ള ശ്രമങ്ങളൊക്കെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. അഡ്വഞ്ചര്‍ ത്രില്ലറായ ഈ ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് കെആര്‍ ആണ്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങിലും ഇടംപിടിച്ചു കഴിഞ്ഞു. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related News