Loading ...

Home sports

"ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്ലിനായി കളത്തിലിറങ്ങും"

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്ലിനായി യൂറോ യോഗ്യത മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങുമെന്ന്
പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. യൂറോ യോഗ്യത മത്സരങ്ങളില്‍ ലക്സംബര്‍ഗും ലിത്വാനിയയുമാണ് പോര്‍ച്ചുഗല്ലിന്റെ എതിരാളികള്‍. റൊണാള്‍ഡോ ആയിരിക്കും രണ്ട് മത്സരങ്ങളിലും പോര്‍ച്ചുഗല്ലിനെ നയിക്കുക എന്ന് സന്റോസ് പറഞ്ഞു.
അലയന്‍സ് അറീനയില്‍ മിലാനെതിരായ മത്സരത്തില്‍ സബ്ബ് ചെയ്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്റ്റേഡിയം വിട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ വിളിച്ച്‌ വരുത്തുകയും ചെയ്തു. എന്നാല്‍ കാല്‍ മുട്ടിന് പരിക്കുമായാണ് ക്രിസ്റ്റ്യാനോ കളിക്കുന്നതെന്നാണ് യുവന്റസ് ക്യാമ്ബ് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗീസ് ദേശീയ ടീമിലേക്കുള്ള വരവും വിവാദമായി.

Related News