Loading ...

Home USA

ഇംപീച്ച്‌മെന്റ് നീക്കം നാടകമെന്ന് ട്രംപ്, തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗനെ വൈറ്റ്ഹൗസില്‍ നേരിട്ട് സ്വീകരിച്ചു

വാഷിംഗ്ടണ്‍: ഇംപീച്ച്‌മെന്റ് പരിശ്രമങ്ങള്‍ വെറും നാടകമെന്ന് പറഞ്ഞ് തള്ളിയ ട്രംപ് തുര്‍ക്കി പ്രസിഡന്റ് റീസെപ്പ് തയ്യിപ്പ് എര്‍ഡോഗനെ ഔദ്യോഗികമായി വൈറ്റ്ഹൗസില്‍ ഇന്നലെ നേരിട്ട് സ്വീകരിച്ചു. ' നമ്മള്‍ ദീര്‍ഘകാലം സുഹൃത്തുക്കളായിരിക്കേണ്ടവരാണ്' ട്രംപ് തുര്‍ക്കിയെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. സിറിയയില്‍ നിന്ന് അമേരിക്കന്‍ സേനാ പിന്മാറ്റം നടത്തുന്നതിനിടെ വടക്കന്‍ സിറിയയിലെ കുര്‍ദ്ദ് മേഖലയിലേക്ക് ഒരുമാസം മുന്‍പ് തുര്‍ക്കിസേന ആക്രമിച്ച്‌ കയറിയിരുന്നു. ഇതിനെതിരെ വ്യാപാര നിരോധനമുള്‍പ്പടെയുള്ള നടപടികളിലേക്ക് അമേരിക്ക കടന്നിരുന്നു. ഡെമോക്രാറ്റുകള്‍ ട്രംപിന്റെ രക്തത്തിനായുള്ള മുറവിളി കഴിഞ്ഞ ഒരാഴ്ചയായി ശ്കതമാക്കുന്നതിനിടെയാണ് ശത്രുവായ തുര്‍ക്കിയെ ട്രംപ് നേരിട്ട് സ്വീകരിച്ചത്. തുര്‍ക്കിക്ക് വിശദമായ കത്താണ് ട്രംപ് മറുപടിയായി കഴിഞ്ഞയാഴ്ച നല്‍കിയത്. നിലവിലുള്ള നിരോധന നടപടികളെ ഇല്ലാതാക്കാന്‍ നിര്‍ദ്ദേശങ്ങളും ട്രംപ് വച്ചതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ റഷ്യയില്‍ നിന്ന് തുര്‍ക്കി മിസൈല്‍ വാങ്ങാന്‍ തീരുമാനിച്ചത് പുന: പരിശോധിക്കണം, സിറിയയില്‍ നിന്ന് പിന്മാറണം എന്നിവയാണ് പരാമര്‍ശിച്ചിട്ടുള്ളത്. 45-ാം അമേരിക്കന്‍ പ്രസിഡന്റായി ചുമതലവഹിക്കുന്ന ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരണമെന്ന് തീരുമാനിച്ച ഡെമോക്രാറ്റുകളുടെ യോഗം നടക്കുന്ന അതേസമയത്തുതന്നെയാണ് വൈറ്റ് ഹൗസ് നാടകവും അരങ്ങേറിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News