Loading ...

Home Education

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണവും സൗജന്യമാക്കുന്നു

ചെന്നൈ:അരനൂറ്റാണ്ടുമുമ്ബാരംഭിച്ച ഉച്ചഭക്ഷണപദ്ധതിയുടെ മാതൃകയില്‍ സര്‍ക്കാര്‍സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തെ 43,000-ത്തോളം സര്‍ക്കാര്‍ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. കാമരാജ് മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ 1962-ലാണ് തമിഴ്‌നാട്ടിലെ പ്രൈമറി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. എം.ജി.ആറിന്റെ ഭരണകാലത്ത് പോഷഹാകാരപദ്ധതിയാക്കി. പിന്നീട് അധികാരത്തിലെത്തിയ കരുണാനിധി സര്‍ക്കാര്‍ ഉച്ചഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്തി. നിലവില്‍ 49.85 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിപ്രകാരം ഉച്ചഭക്ഷണം നല്‍കുന്നത്. പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇഡ്ഡലി, പൊങ്കല്‍, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളാകും തുടക്കത്തില്‍ പ്രഭാതഭക്ഷണമായി നല്‍കുക. പിന്നീട് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നതിന് തടയിടാന്‍ പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ. നടത്തിപ്പിന് പ്രതിവര്‍ഷം 500 കോടി രൂപ ചെലവഴിക്കേണ്ടിവരും. പണച്ചെലവ് അധികമാണെങ്കിലും പദ്ധതി നടപ്പാക്കാനാണ് ഒന്നരവര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ തീരുമാനം.

Related News