Loading ...

Home Education

ജെ.എന്‍.യു എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഇന്ന്; വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നു

ഡല്‍ഹി ജെഎന്‍യുവില്‍ ഫീസ് വര്‍ധനവുള്‍പ്പടെ ഹോസ്റ്റല്‍ മാനുവല്‍ പരിഷ്‌കരണത്തിന് അന്തിമ അംഗീകാരം നല്‍കാന്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഇന്ന് യോഗം ചേരും. അതേ സമയം, വിദ്യാര്‍ത്ഥി വിരുദ്ധമായ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് യൂണിയന്‍ അറിയിച്ചു. യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ ഉപരോധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍വകലാശാലയിലെ മുഴുവന്‍ ഓഫീസുകളും അടച്ചിടും. വിദ്യാര്‍ത്ഥികളുടെ അവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു.സമരം 18ാം ദിവസത്തിലേക്ക് കടന്നെങ്കിലും ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ ഇതുവരെ അനുനയ ചര്‍ച്ചയ്ക്ക തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഇന്ന് സര്‍വ്വകലാശാല അടച്ചിട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ പ്രതിഷേധത്തില്‍ നിന്ന് വിട്ടു നിന്ന എബിവിപിയും സമരരംഗത്തുണ്ട്.

Related News