Loading ...

Home Kerala

ജി.ഡി.പി. വളര്‍ച്ച 4.2 ശതമാനമായി കുറയും-എസ്.ബി.ഐ.

കൊച്ചി:നടപ്പു സാമ്ബത്തിക വര്‍ഷം ജൂലായ്‌-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച 4.2 ശതമാനമായി ചുരുങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. നടപ്പു സാമ്ബത്തിക വര്‍ഷം വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്നാണ് എസ്.ബി.ഐ.യുടെ പുതിയ അനുമാനം. 6.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത് . ഓട്ടോമൊബൈല്‍ മേഖലയില്‍ വില്‍പ്പന കുറഞ്ഞു, വ്യോമയാന മേഖലയിലെ പ്രതിസന്ധി, പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനം കുറഞ്ഞു, നിര്‍മാണ, അടിസ്ഥാനസൗകര്യ മേഖലകളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയവയാണ് സാമ്ബത്തിക വളര്‍ച്ച കുറയാനുള്ള കാരണമായി എസ്.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ആഗോള ഏജന്‍സികളായ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും ലോകബാങ്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണയ നിധിയുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തിയിരുന്നു. ഇതിനു പിറകെയാണ് എസ്.ബി.ഐ.യും വളര്‍ച്ചാ അനുമാനം കുറച്ചിരിക്കുന്നത്.

Related News