Loading ...

Home Business

വായ്പാ വളര്‍ച്ച വീണ്ടും കുറഞ്ഞു

മും​ബൈ: ബാ​ങ്ക് വാ​യ്പ​ക​ളു​ടെ വ​ള​ര്‍​ച്ച നോ​ട്ട് നി​രോ​ധ​ന കാ​ല​ത്തെ താ​ഴ്ച​യി​ലേ​ക്കു പ​തി​ച്ചു. വെ​റും ആ​റു​ശ​ത​മാ​ന​മാ​ണു ജൂ​ലൈ - സെ​പ്റ്റം​ബ​റി​ല്‍ രാ​ജ്യ​ത്തെ മൊ​ത്തം വാ​യ്പാ വ​ര്‍​ധ​ന. ഇ​ത് നോ​ട്ട് നി​രോ​ധ​ന​കാ​ല​ത്തെ നി​ല​വാ​ര​മാ​ണ്. ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ള്‍​ക്കു​ള്ള വാ​യ്പാ​വി​ത​ര​ണം 36 ശ​ത​മാ​നം കു​റ​ഞ്ഞു. മൊ​ത്തം ബാ​ങ്ക് വാ​യ്പ​ക​ളി​ല്‍ എ​ട്ടു ശ​ത​മാ​ന​മാ​ണ് വ​ര്‍​ധ​ന: ക്രെ​ഡി​റ്റ് സ്വി​സ് എ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ വി​ത​ര​ണം ഒ​രു വ​ര്‍​ഷം മു​ന്പ് 22 ശ​ത​മാ​നം വ​ള​ര്‍​ന്നി​രു​ന്ന​ത് ഇ​പ്പോ​ള്‍ 14 ശ​ത​മാ​ന​മാ​യി. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടേ​ത് എ​ട്ടി​ല്‍ നി​ന്ന് അ​ഞ്ചു​ശ​ത​മ​ന​മാ​യി കു​റ​ഞ്ഞു. ഐ​എ​ല്‍ ആ​ന്‍​ഡ് എ​ഫ്‌എ​സ്, ദി​വാ​ന്‍ ഹൗ​സിം​ഗ് ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ​വ പ്ര​ശ്ന​ത്തി​ലാ​യ​തോ​ടെ വാ​യ്പ ന​ല്കാ​ന്‍ ബാ​ങ്കു​ക​ള്‍ മ​ടി​ക്കു​ക​യാ​ണ്. ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​പ്പ​ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളും മ​ടി​ക്കു​ന്നു.ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ള്‍​ക്കു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു​ള്ള വാ​യ്പ നി​ല​യ്ക്കും. മൊ​ത്തം വാ​യ്പ​യി​ല്‍ 15 ശ​ത​മാ​ന​മേ ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ള്‍​ക്കു ന​ല്കാ​വൂ എ​ന്നാ​ണു ച​ട്ടം. മി​ക്ക പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും ഈ ​പ​രി​ധി​യി​ലെ​ത്തി. ഇ​തു ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നു ക്രെ​ഡി​റ്റ് സ്വി​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related News