Loading ...

Home USA

കഴിഞ്ഞ വര്‍ഷം അമേരിക്ക തടവില്‍വച്ചത്‌ 69,550 കുട്ടികളെ

കൊമയാഗ്വ > കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്ക തടവിലാക്കിയത്‌ കുടിയേറ്റക്കാരായ 69,550 കുട്ടികളെ. കുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന്‌ കുട്ടികളെ അകറ്റി തടവില്‍ വച്ചതില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമത്‌ അമേരിക്കയാണെന്ന്‌ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ഇത്തരത്തില്‍ മാതാപിതാക്കളില്‍നിന്ന്‌ അകറ്റുന്നത്‌ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മാനസികാഘാതം വരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഇവര്‍ പിന്നീട്‌ മാതാപിതാക്കളെ തിരിച്ചറിയാതെ പോകുന്നതടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളുമുണ്ടാകുന്നുണ്ട്‌. ഭൂരിഭാഗം കുട്ടികളെയും സ്വന്തം രാജ്യങ്ങളിലേയ്‌ക്ക്‌ തിരിച്ചയച്ചെങ്കിലും നാലായിരത്തോളം കുട്ടികള്‍ ഇപ്പോഴും തടങ്കലിലാണ്‌. ഓരോ ആഴ്‌ചയും നിരവധി കുട്ടികളെയാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്രകാരം കസ്റ്റഡിയിലെടുക്കുന്നത്‌. ട്രംപ് സര്‍ക്കാരിന്റെ കര്‍ശന കുടിയേറ്റവിരുദ്ധ നയങ്ങളാണ്‌ കുട്ടികളെ മോചിപ്പിക്കുന്നതിന്‌ തടസ്സമാകുന്നത്‌. 2013ല്‍ രണ്ടായിരത്തോളം കുട്ടികളെ ഓസ്‌ട്രേലിയ തടവില്‍ വച്ചിരുന്നു. ക്യാനഡയില്‍ 2018ല്‍ 155 കുട്ടികളെയും ബ്രിട്ടനില്‍ 2017 ല്‍ 42 കുട്ടികളെയും തടങ്കലില്‍ വച്ചു

Related News