Loading ...

Home National

ഇന്ന് നാഷണല്‍ ബേഡ് വാച്ചിങ് ഡേ

ഏഷ്യയിലെ ഏറ്റവും വലിയ തടാകമായ ഒറീസ്സയിലെ 1100 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള 'ചില്‍ക്ക' തടാകത്തിലെ അനേകം ചെറുതുരുത്തുകള്‍ പ്രവാസികളായ പക്ഷികളുടെ സങ്കേതമാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള ശൈത്യകാലത്ത് പലനിറത്തിലും വര്‍ണ്ണങ്ങളിലുമുള്ള വിവിധയിനം പക്ഷികള്‍ വിദേശരാജ്യങ്ങളില്‍നിന്നും ഇവിടെയെത്താറുണ്ട്.ചില്‍ക്കാ തടാകത്തിലൂടെ സഞ്ചരിച്ച്‌ ഇവയെ വീക്ഷിക്കുന്നത് മനസ്സിന് ഹരം പകരുന്ന അനുഭൂതിയാണ്. ബേഡ് സെഞ്ച്വറി ആയി 20 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇവിടുത്തെ 'നല്‍ബാന' പ്രദേശം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്.വേള്‍ഡ് വാച്ചിംഗ് ഡേ ആയ ഇന്ന് നമുക്കും പക്ഷികള്‍ക്കും പറവകള്‍ക്കുമൊപ്പം കൂടുതല്‍ ചങ്ങാത്തമാകാം. നിരുപദ്രവകാരികളായ അവ നമ്മുടെ മിത്രങ്ങളും സഹചാരികളുമാണ്.

Related News