Loading ...

Home Gulf

ഉപരോധം: മനുഷ്യാവകാശ സമിതി പുതിയ റി​േപ്പാര്‍ട്ട്​ തയാറാക്കുന്നു

ദോ​ഹ: ഖ​ത്ത​റി​നെ​തി​രാ​യ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ​ത്തി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ച്ച​ത​ട​ക്ക​മു​ള്ള അ​യ​ല്‍​രാ​ജ്യ​ത്തി​െന്‍റ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ലി ബി​ന്‍ സു​മൈ​ഖ് അ​ല്‍ മ​ര്‍​രി പ​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​മാ​ണ് അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യു​ടെ തീ​രു​മാ​നം അ​യ​ല്‍​രാ​ജ്യം ലം​ഘി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ ക​ടു​ത്ത വം​ശീ​യ​വി​വേ​ച​ന​ത്തി​ന് അ​യ​ല്‍​രാ​ജ്യം കൃ​ത്യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​ക​ണം. ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ത്തി​യ വം​ശീ​യ​വി​വേ​ച​ന​ത്തി​െന്‍റ യ​ഥാ​ര്‍​ഥ ചി​ത്രം റി​പ്പോ​ര്‍​ട്ടി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ഡോ. ​അ​ലി അ​ല്‍ മ​ര്‍​രി വ്യ​ക്ത​മാ​ക്കി.ബ്ര​സ​ല്‍​സി​ല്‍ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മ​െന്‍റ് ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന ഹി​യ​റി​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം അ​യ​ല്‍​രാ​ജ്യ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മ​െന്‍റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ഹി​യ​റി​ങ്​ ന​ട​ക്കു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ ഉ​പ​സ​മി​തി​യു​ടെ​യും ലോ​ക​ത്തെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഉ​പ​രോ​ധം വി​ഷ​യ​മാ​ക്കി സം​സാ​രി​ച്ച​ത്.ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ലും സ​മി​തി​യും യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മ​െന്‍റും ത​മ്മി​ലു​ള്ള ക​രാ​ര്‍ പു​തു​ക്കി​യ​തി​ലും യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മ​െന്‍റ് മ​നു​ഷ്യാ​വ​കാ​ശ ഉ​പ​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ന്‍ മ​രി​യ അ​റീ​ന​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.ഖ​ത്ത​റി​നെ​തി​രാ​യ അ​ന്യാ​യ ഉ​പ​രോ​ധ​ത്തി​െന്‍റ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും നി​ര​ന്ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​ദ്ദേ​ഹം വി​വ​രി​ച്ചു. അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തു​വി​ടു​ന്ന റി​പ്പോ​ര്‍​ട്ട് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.വം​ശീ​യ​വി​വേ​ച​ന​ത്തി​െന്‍റ ഇ​ര​ക​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​ന് അ​യ​ല്‍​രാ​ജ്യ​ത്തി​നു​മേ​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ഖ​ത്ത​റി​നും ഖ​ത്ത​ര്‍ ജ​ന​ത​ക്കു​മെ​തി​രാ​യി തു​ട​രു​ന്ന വം​ശീ​യ​വി​വേ​ച​ന​മ​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മ​െന്‍റ് രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നും ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ള്‍​ക്കു​മേ​ല്‍ യൂ​റോ​പ്യ​ന്‍ സ​ര്‍​ക്കാ​റു​ക​ളെ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ പാ​ര്‍​ല​മ​െന്‍റ് രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഡോ. ​അ​ലി അ​ല്‍ മ​ര്‍​രി, ത​ങ്ങ​ളു​ടെ ജ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​നു​മാ​യി മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ശ്ര​മം തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.ഖ​ത്ത​റി​ലെ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളും വി​കാ​സ​ങ്ങ​ളും തൊ​ഴി​ല്‍​നി​യ​മ​ത്തി​ലെ മാ​റ്റ​ങ്ങ​ളും അ​ദ്ദേ​ഹം യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മ​െന്‍റ് അം​ഗ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ വി​വ​രി​ച്ചു.

Related News