Loading ...

Home sports

ഇന്ത്യന്‍ ബാസ്കറ്റിലെ പഞ്ച മലയാളി മങ്കമാര്‍

5 മലയാളി താരങ്ങളാണ് നാളെ മുതല്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ഏഷ്യ - ഓഷ്യാനിയ മേഖല ഒളിമ്ബിക് പ്രീ ക്വാളിഫയിംഗ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ വനിതാ ബാസ്കറ്റ് ബാള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ നാലുപേരും കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ താരങ്ങള്‍. ഒരാള്‍ റെയില്‍വേയ്ക്കു വേണ്ടി കളിക്കുന്നു. ആസ്ട്രേലിയ, ചൈനീസ് തായ്പേയ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് സിയില്‍ ഇന്ത്യ പത്സരിക്കുന്നത്. നാളെ ജപ്പാനെതിരെയാണ് ആദ്യ മത്സരം. 1. സ്റ്റെഫി നിക്സണ്‍ 27 വയസ് കൊരട്ടി സ്വദേശി കെ.എസ്.ഇ.ബി താരം, നേരത്തേയും ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2. ജീന പി.എസ് 25 വയസ് വയനാട് സ്വദേശി കെ.എസ്.ഇ.ബി താരം ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ജീനയാണ്. 3. ശ്രുതി അരവിന്ദ് പാലക്കാട് സ്വദേശി റെയില്‍വേസിനായി കളിക്കുന്നു ഈ വര്‍ഷം ബംഗളൂരുവില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുണ്ട്. 4 അഞ്ജന പി.ജി 25 വയസ് കൊല്ലം സ്വദേശി കെ.എസ്.ഇ.ബി താരം ഏഷ്യാ കപ്പില്‍ അഞ്ജനയും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 5.അനിഷാ ക്ളീറ്റസ് 20 വയസ് കെ.എസ്.ഇ.ബി താരം കോട്ടയം സ്വദേശി ഇന്ത്യന്‍ ടീമില്‍ ഇതാദ്യം ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

Related News