Loading ...

Home Music

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന്​ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം കൊച്ചി മട്ടാഞ്ചേരിയിലുള്ള വസതിയിലാണ്​. അനശ്വര ഗായകന്‍ മുഹമ്മദ്​ റഫിയുടെ കടുത്ത ആരാധകനായ കൊച്ചിന്‍ ആസാദ്​ വേദികളില്‍ റഫി ഗാനങ്ങളുമായി സജീവമായിരുന്നു. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയിലെ പ്രമുഖ ഗായകനായ ആസാദ്, സംഗീത സംവിധായകന്‍ എം. ജയചന്ദ്ര​​​െന്‍റ സ്‌റ്റേജ് ഷോകളിലെ പ്രധാന ഗായകരില്‍ ഒരാളുമായിരുന്നു. സക്കീന ആസാദ് ആണ്​ ഭാര്യ. മക്കള്‍: നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കള്‍: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന്​ പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

Related News