Loading ...

Home Kerala

15-നകം റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും; താക്കീതുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിലെ റോഡുകള്‍ നന്നാക്കാത്തതില്‍ കോര്‍പ്പറേഷനെതിരെ വീണ്ടും ഹൈക്കോടതി. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്നും ആളുവരണോ? എന്ന് കോടതി പരിഹാസ രൂപേണ ചോദിച്ചു. ഈ മാസം 15-നകം റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. റോഡുകള്‍ സഞ്ചാര യോഗ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. അതേസമയം, ഹര്‍ജി പരിഗണിച്ചപ്പോള്‍ കോര്‍പ്പറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല.

Related News