Loading ...

Home Business

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ചു പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമാണ് ഇന്നത്തെ വില. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ എട്ടു മുതല്‍ നവംബര്‍ 11വരെ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം. നേരത്തെ ഇതായിരുന്നു നവംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബര്‍ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച്‌ ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബര്‍ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Related News