Loading ...

Home Music

തലമുറകളെ ചേര്‍ത്തിണക്കിയ ജയചന്ദ്രസംഗീതം by സജി ശ്രീവല്‍സം

സിനിമയില്‍ സംഗീതത്തിനുള്ള ദേശീയ അവാര്‍ഡ് ആദ്യം ഏര്‍പ്പെടുത്തുന്നത് 1967ലാണ്. മലയാള സിനിമയില്‍ ദേവരാജന്‍മാഷും ദക്ഷിണാമൂര്‍ത്തിയും ബാബുരാജുമൊക്ക നിറഞ്ഞു നില്‍ക്കുന്ന കാലം. എന്നാല്‍ നമ്മുടെ ദേശീയ തലത്തിലുള്ള സ്വാധീനക്കുറവുകൊണ്ടോ മറ്റോ അര്‍ഹതപ്പെട്ട ധാരാളം ഗാനങ്ങളുണ്ടായിട്ടും അവര്‍ക്കാര്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചില്ല. അതാദ്യം മലയാളത്തിന്‍റ മണ്ണിലേക്ക് കൊണ്ടുവരുന്നത് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായ ജോണ്‍സണായിരുന്നു, 1993ല്‍ പൊന്തന്‍മാടയിലൂടെ. തൊട്ടു മുമ്പത്തെ വര്‍ഷം രവീന്ദ്രന്‍ മാഷിന് ‘ഭരത’ത്തിലെ സംഗീതത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നത് അഭിമാന നേട്ടമായിരുന്നു. ദേവരാജശിഷ്യനായ ഒൗസേപ്പച്ച നും 2007ല്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് പുതുതലമുറയില്‍ നിന്ന് ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതത്തിന് അവാര്‍ഡ് നേടി. ഒടുവിലിതാ ദേവരാജന്‍ മാസ്റ്ററുടെ മറ്റൊരു ശിഷ്യനായ à´Žà´‚. ജയചന്ദ്രന്‍ വഴി മലയാളത്തിലേക്ക് വീണ്ടും à´† അംഗീകാരം വരുന്നു. 
പുതുതലമുറയുടെ കാലത്ത് സജീവമാവുകയും അവര്‍ക്കിഷ്ടപ്പെടുന്ന പാട്ടുകള്‍ സൃഷ്ടിക്കുകയും അത് ഹിറ്റാക്കുകയും പാട്ടില്‍ ഏത് തലമുറക്കാരനും ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍ സന്നിവേശിപ്പിക്കുകയും ചെയ്യുന്നതിലൂടെ രണ്ട് തലമുറകളെ പാട്ടിന്‍െറ പാലംകൊണ്ട് ബന്ധിപ്പിച്ച സംഗീതസംവിധായകനാണ് à´Žà´‚.ജയചന്ദ്രന്‍. ബാലേട്ടന്‍, ഗൗരീശങ്കരം, നോട്ടം, നിവേദ്യം, കഥപറയുമ്പോള്‍, മാടമ്പി, ബനാറസ്, ഹാപ്പി ഹസ്ബന്‍റ്സ്, പ്രണയം, രതിനിര്‍വേദം, മല്ലുസിംഗ്, ചട്ടക്കാരി, കമ്മത്ത് ആന്‍റ് കമ്മത്ത്, കളിമണ്ണ്, എന്നു നിന്‍െറ മൊയ്തീന്‍ തുടങ്ങി കഴിഞ്ഞ ഒരുദശാബ്ദത്തിലിറങ്ങിയ മലയാളത്തിലെ ഒട്ടു മിക്ക ഹിറ്റുകളും ജയചന്ദ്രന്‍േറതാണ്. 
കേരളത്തിലെ പ്രമുഖ വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിക്കുന്ന വളര്‍ന്നു വരുന്ന ഒരു സംഗീതജ്ഞനായാണ് ജയചന്ദ്രനെ ഗാനാസ്വാദകര്‍ ആദ്യം കണ്ടിരുന്നത്. എന്നാല്‍ സെമിക്ളാസിക്കല്‍ ആല്‍ബങ്ങളിലൂടെയും ഭക്തിഗാന ആല്‍ബങ്ങളിലൂടെയും ഫുള്‍ടൈം ക്ളാസിക്കല്‍ ഗായകന്‍ എന്ന പരിവേഷത്തില്‍ നിന്നകന്ന ജയചന്ദ്രന്‍ മലയാളത്തില്‍ ഏതുതരം പാട്ടിന്‍െറയും വക്താവായി പിന്നീട്. 
‘പുണ്യം’ എന്ന ആദ്യ ചിത്രത്തിനുശേഷം രണ്ടു വര്‍ഷത്തോളം ജയചന്ദ്രന് പാട്ടൊന്നും കിട്ടിയില്ല. എഞ്ചിനീയറിംഗ് ജോലിയുപേക്ഷിച്ച് പാട്ടിലേക്ക് വന്നപ്പോഴായിരുന്നു ഇത്. അന്നും ക്ളാസിക്കല്‍ സംഗീതജ്ഞനായി തുടര്‍ന്നു. തുടര്‍ന്ന് ചില സീരിയലുകളുടെ ടൈറ്റില്‍ സോംഗുകള്‍ ശ്രദ്ധേയമായതോടെയാണ് സിനിമയില്‍ അവസരം വീണ്ടും കിട്ടുന്നത്. ‘മണിക്കുയിലേ..’ എന്ന ഗാനം ഹിറ്റായതോ
ടെ സിനിമകള്‍ വരാന്‍ തുടങ്ങി. ബാലേട്ടന്‍ കൂടി ഹിറ്റായതോടെ ഒരു ജയചന്ദ്രന്‍ കാലം പിറന്നു എന്നു പറയാം. വലിയ സംഗീതസംവിധായകരൊക്കെ പിന്‍മാറ്റം തുടങ്ങിയതോടെ ജയചന്ദ്രനും കുറെ പിള്ളേരും മാത്രമായി രംഗത്ത്. ഇടക്കിടെ പലരും ഹിറ്റുകള്‍ ചെയ്യുന്നുണ്ടെങ്കിലും മലയാളിത്തമുള്ള പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ ജയചന്ദ്രന്‍െറ പാട്ടുകേള്‍ക്കണം എന്ന അവസ്ഥ വന്നു. ഇതാണ് ഇന്നും അദ്ദേഹത്തിന്‍െറ സംഗീതത്തിന്‍െറ വിജയം. 
രണ്ടായിരത്തിനുശേഷമുണ്ടായ ഒരു പാട്ടിനെയും അംഗീകരിക്കാത്തവരാണ് കേരളത്തിലെ സംഗീതവിമര്‍ശകരും ഒട്ടുമിക്ക മുതിര്‍ന്നരും. എന്നാല്‍ പാട്ടില്‍ സജീവമായ കാലത്തുതന്നെ à´ˆ പ്രവണതയെ തുറന്നെതിര്‍ത്തിട്ടുള്ളയാളാണ് ജയചന്ദ്രന്‍. പല പൊതുവേദികളിലും ഇത് പറയുകയും വാദിക്കുയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഞങ്ങളുടെ തലമുറയിലുള്ളവര്‍ വെറും മോശക്കാരല്ല, ഞങ്ങളെല്ലാവരും കഴിവുള്ളവര്‍ തന്നെ എന്ന് വിമര്‍ശകരുടെ മുഖത്തുനോക്കി പറയാന്‍ അദ്ദേഹം വേദികളില്‍ ധൈര്യം കാട്ടിയിട്ടുണ്ട്. എന്നാല്‍ വെറുതെ വര്‍ത്തമാനം പറയുകയായിരുന്നില്ല, പാട്ടിലൂടെ തെളിയിക്കുകയായിരുന്നു ജയചന്ദ്രന്‍ എന്ന് നമുക്ക് അദ്ദേഹത്തിന്‍െറ പാട്ടുകളില്‍ നിന്നുതന്നെ തെളിയിക്കാന്‍ കഴിയും. ഇടക്കിടെ അദ്ദേഹം ചെയ്യുന്ന ഹിറ്റുകളില്‍ നമുക്ക് സാമാന്യമായി വെളിവാകുന്നത് നമ്മള്‍ എപ്പോഴും പറയാറുള്ള മലയാളിത്തമാണ്. അത് നമുക്ക് ഇന്നും തന്നുകൊണ്ടിരിക്കുന്നയാള്‍ എന്നതാണ് മലയാളികള്‍ക്ക് à´ˆ സംഗീതസംവിധായകനോടുള്ള കടപ്പാട്. മറ്റൊന്ന് സംഗീതം അടിസ്ഥാനപരമായി പഠിച്ചിട്ടാണ് സംഗീതസംവിധായകനായത് എന്നതും എടുത്തുപറയേണ്ടതാണ്. 
ജയചന്ദ്രന്‍െറ ഗാനങ്ങള്‍ക്ക് പ്രത്യേക ഐഡന്‍റിറ്റിയില്ല എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം. അത് കുറച്ചൊക്കെ ശരിയുമാണ്. സിനിമാഗാനങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത സംസ്കാരത്തിലുള്ള സിനിമക്കുവേണ്ടി സൃഷ്ടിക്കപ്പെടുമ്പോള്‍ അതില്‍ ഒരു സ്ഥിരം ശൈലി പിന്തുടരണമെന്ന് വാശിപിടിക്കേണ്ടതുണ്ടോ. സംഗീതാസ്വാദകര്‍ യഥാര്‍ഥത്തില്‍ വൈവിധ്യം ആഗ്രഹിക്കുന്നില്ളേ. അക്കാര്യത്തില്‍ ജയചന്ദ്രന്‍ പുതുതലമുറയുടെ രീതി കാത്തുസൂക്ഷിക്കുന്നു എന്നുവേണം കരുതാന്‍. ഇത് ഇപ്പോഴത്തെ സംഗീതശൈലിയില്‍ നിന്നു തന്നെ പ്രകടവുമാണ്. പല ബഹളങ്ങള്‍ക്കിടയിലും പാട്ടുകള്‍ ഹിറ്റാക്കുകയും അതില്‍ നമുക്ക് ഇഷ്ടപ്പെടുന്ന മലയാളിത്തം അതായത് ശുദ്ധമായ മെലഡി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്‍െറ വിജയം.

Related News