Loading ...

Home sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ജയം

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരേ കേരളത്തിന് ജയം. മണിപ്പൂരിനെ 75 റണ്‍സിനാണ് കേരളം തകര്‍ത്തത്. കേരളം ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മണിപ്പൂരിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബേസില്‍ തമ്ബി, ജലജ് സക്സേന, എന്നിവരടങ്ങിയ കേരള ബൗളര്‍മാരെല്ലം കണിശതയോടെ പന്തെറിഞ്ഞെങ്കിലും നാല് ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുദേശന്‍ മിഥുന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. മണിപ്പൂര്‍ നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 27 റണ്‍സെടുത്ത ജോണ്‍സണ്‍ സിങ്ങാണ് അവരുടെ ടോപ് സ്കോറര്‍. നേരത്തെ കേരളം നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. 35 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. വിഷ്ണു വിനോദ് (25), റോബിന്‍ ഉത്തപ്പ (29) എന്നിവര്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം ഇന്ത്യന്‍ ക്യാമ്ബില്‍ നിന്ന് കേരള ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 14 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മണിപ്പൂരിനായി തോമസ്, ബിശ്വര്‍ജിത്ത് എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

Related News