Loading ...

Home Education

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മിലിട്ടറി നഴ്സിങ് സര്‍വീസില്‍ ചേരാം

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍കോളേജുകളിലേക്ക് നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 2020 ജൂലായ്/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്‌സി. (നഴ്‌സിങ്) കോഴ്‌സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായി നടത്തുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിങ് സര്‍വീസ് വിഭാഗത്തില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സ്ഥിരനിയമനം നല്‍കും. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടു/തത്തുല്യം. റഗുലര്‍ രീതിയില്‍ പഠിച്ച്‌ ആദ്യഅവസരത്തില്‍തന്നെ പാസായവരാവണം അപേക്ഷകര്‍. അവസാനവര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ നഴ്‌സിങ് കോഴ്‌സിന് ചേരുംമുന്‍പ് പ്ലസ്ടു ജയിച്ച രേഖ ഹാജരാക്കണം. പ്രൈവറ്റ്, ഓപ്പണ്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ കമ്ബാര്‍ട്ട്‌മെന്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാനാവില്ല. ഉയരം ചുരുങ്ങിയത് 148 സെന്റിമീറ്ററെങ്കിലും വേണം. മിനിമം തൂക്കം 39 കിലോഗ്രാം. മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. വിശദമായ വൈദ്യപരിശോധനയ്ക്കുശേഷമായിരിക്കും തിരഞ്ഞെടുപ്പ്. പ്രായം 1995 ഒക്ടോബര്‍ ഒന്നിനും 2003 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ). തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രിലിലായിരിക്കും പരീക്ഷ. 90 മിനിറ്റ് ദൈര്‍ഘ്യമുണ്ടാവും. ഒബ്ജക്ടീവ് മാതൃകയില്‍ ജനറല്‍ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്റ്സ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ ജില്ലയിലെ ഏഴിമല എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവരെ മേയില്‍ അഭിമുഖത്തിനായി ക്ഷണിക്കും. അപേക്ഷ www.joinindianarmy.nic.in വഴി 14 മുതല്‍ ഡിസംബര്‍ രണ്ടുവരെ.

Related News