Loading ...

Home peace

ട്രാഡയുടെ 32-ാം വാർഷിക സമ്മേളനം നടത്തി

മാങ്ങാനം: ട്രാഡയുടെ 32-ാം വാർഷിക  സമ്മേളനം 9-ാം തീയതി ശനിയാഴ്ച മാങ്ങാനം ട്രാഡ ഹാളിൽ വച്ച് നടത്തി. തോമസ് ചാഴികാടൻ à´Žà´‚. പി. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സി.എസ്.ഐ. കൊല്ലം ബിഷപ്പ്  റവ. ഡോ. ഉമ്മൻ ജോർജ്ജ്,à´«à´¾. എഡ്വേർഡ് പുത്തൻപുരയ്ക്കൽ, ദീപിക ന്യൂസ് പേപ്പർ മാനേജിംഗ് ഡയറക്ടർ à´«à´¾. മാത്യു ചന്ദ്രൻകുന്നേൽ,റവ. തോമസ് പി. ജോർജ്,à´«à´¾. വർഗീസ് ജോർജ്, മാത്യു ഫിലിപ്പ്,എന്നിവർ പങ്കെടുത്തു   വേൾഡ് പീസ് മിഷൻ പ്രസിഡന്റ് ശ്രീ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു.സർക്കാർ സാമൂഹിക പ്രതിബദ്ധത വിസ്മരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യതിചലിച്ച മദ്യനയം സമൂഹത്തെ ധാർമ്മികമായി അധഃപതിച്ചിരിക്കുന്നതായതിനാൽ സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രീ. തോമസ് ചാഴികാടൻ à´Žà´‚. പി. പറഞ്ഞു.മദ്യം എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തൂത്തെറിഞ്ഞ് സ്വസ്ഥമായ സമൂഹം കെട്ടിപ്പടുക്കുവാനും തനതു മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശരിയായ ദിശാബോധവും പരിശീലനവും നൽകുന്നതിൽ ഏറെ പ്രശസ്തി നേടിയ ട്രാഡയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എന്നും വേൾഡ് പീസ് മിഷൻ ഉണ്ടാവും എന്ന് ശ്രീ സണ്ണി സ്റ്റീഫൻ പ്രസ്താവിച്ചു.കഴിഞ്ഞ വർഷം വേൾഡ് പീസ് മിഷന്റെ സഹായത്തോടെ ട്രാഡ നടത്തിയ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും തനത് മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ജില്ലാഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനാർഹമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ട്രാഡ പ്രസിഡന്റ് മോസ്റ്റ് റവ. തോമസ് കെ. ഉമ്മൻ പറയുകയുണ്ടായി.വാർഷികത്തോട് അനുബന്ധിച്ചു മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും M.S.W,M.Sc,Mphill, ന്യൂഡൽഹി ആസ്ഥാനമായ ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ പി.ജി. ഡിപ്ലോമ കോഴ്സുകളും കേന്ദ്ര-കേരള സർക്കാർ അംഗീകൃത സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന കൗൺസിലിംങ് കോഴ്സുകളും പൂർത്തിയാക്കിയ  കുട്ടികൾക്ക് ദീപിക ന്യൂസ് പേപ്പർ മാനേജിംഗ് ഡയറക്ടർ à´«à´¾. മാത്യു ചന്ദ്രൻകുന്നേൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മദ്യം മയക്കുമരുന്ന് എന്നിവക്കെതിരായുള്ള  ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും അതിലൂടെ ആരോഗ്യസംരക്ഷണം ഉയർത്തിപ്പിടിക്കുവാനും, പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവർക്ക് ദൈനംദിന ജീവിതത്തിനായുള്ള ഭൗതിക സാധനങ്ങൾ നൽകുന്നതോടൊപ്പം മാനസികമായി അവരെ ശാക്തീകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനുള്ള കൗൺസിലിങ്ങും തെറാപ്പികളും നൽകുകയും കുറ്റകൃത്യങ്ങളിലകപ്പെടുന്ന കുട്ടികളെ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്തുന്ന സർക്കാരിന്റെ കാവൽ പദ്ധതിയും, മനുഷ്യർക്ക് താങ്ങും തണലുമായി അവരെ ശാക്തീകരിക്കുന്ന കൗൺസിലിംഗിന്റെ യൂണിവേഴ്സിറ്റി അംഗീകൃത M.S.W,M.Sc,Mphill,    ഇന്റഗ്രേഡ് Ph.D,കോഴ്സുകളും ഹ്രസ്വ ദീർഘദൂര, സർക്കാർ അംഗീകൃത കൗൺസലിംഗ് കോഴ്സുകളും ട്രാഡ നടത്തിവരുന്നു. മാത്യു ഫിലിപ്പ്, à´«à´¾. എഡ്വേർഡ് പുത്തൻപുരയ്ക്കൽ, ആഷൈ ടോം അജി എന്നിവർക്ക് അവാർഡ് വിതരണം ചെയ്തു. സി.എസ്.എെ. കൊല്ലം ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ട്രാഡ നടത്തിയ പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജോൺസൺ ഇടയാറന്മുള, à´«à´¾. വർഗീസ് ജോർജ്, റവ. തോമസ് പി. ജോർജ്,  കോശി മാത്യു, സാബു à´¡à´¿. മാത്യു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.





Related News