Loading ...

Home Business

രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി​ക​ള്‍ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ള്‍ ന​ല്‍​കേ​ണ്ട​തു​ണ്ടോ?

രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​​ട്ടി​​ക​​ള്‍​​ക്കു കൊ​​മേ​​ഴ്സ്യ​​ല്‍ ഇ​​ട​​പാ​​ടു​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നും അ​​തു​​വ​​ഴി ലാ​​ഭം ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നും വി​​ല​​ക്കു​​ണ്ട്. അ​​തു​​കൊ​​ണ്ട് ഇ​​വ​​ര്‍​​ക്ക് വ​​രു​​മാ​​നം ഇ​​ല്ല എ​​ന്ന് ചി​​ന്തി​​ക്ക​​രു​​ത്. ഇ​​വ​​ര്‍​​ക്കു ക​​ന്പ​​നി​​ക​​ളു​​ടെ​​യും വ്യ​​ക്തി​​ക​​ളു​​ടെ​​യും പ​​ക്ക​​ല്‍​നി​​ന്നും സം​​ഭാ​​വ​​ന​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും സ്ഥ​​ല​​വും കെ​​ട്ടി​​ട​​ങ്ങ​​ളും സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നും അ​​വ​​യി​​ല്‍നി​​ന്നു വാ​​ട​​ക ല​​ഭി​​ക്കു​​ന്ന​​തി​​നും ഉ​​ള്ള അ​​ധി​​കാ​​ര​​വും അ​​നു​​വാ​​ദ​​വും ഉ​​ണ്ട്. അം​​ഗ​​ത്വ​​ഫീ​​സും കൂ​​പ്പ​​ണ്‍ വി​​ല്പ​​ന​​യും അ​​നു​​വ​​ദ​​നീ​​യ​​മാ​​യ വ​​രു​​മാ​​നമാ​​ര്‍​​ഗ​ങ്ങ​​ള്‍ ആ​​ണ്.എ​​ന്നാ​​ല്‍ രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​​ട്ടി​​ക​​ള്‍​​ക്കു വാ​​ട​​ക​​യി​​ല്‍​നി​​ന്ന് ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​ന​​ത്തി​​നും മൂ​​ല​​ധ​​ന​​നേ​​ട്ട​​ത്തി​​നും സം​​ഭാ​​വ​​ന​​ക​​ള്‍​​ക്കും പ​​ലി​​ശ​യ്​​ക്കും എ​​ല്ലാം നി​​കു​​തി നി​​യ​​മം 13 എ ​​അ​​നു​​സ​​രി​​ച്ച്‌ നി​​കു​​തി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വു​​ണ്ട്.നി​​കു​​തി​​യി​​ല്‍​നി​​ന്നു ഒ​​ഴി​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ബ​​ന്ധ​​ന​​ക​​ള്‍

1) ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മം 29 എ ​​അ​​നു​​സ​​രി​​ച്ച്‌ ര​​ജി​​സ്ട്രേ​​ഷ​​ന്‍ എ​​ടു​​ത്തി​​രി​​ക്ക​​ണം.

2) വ​​രു​​മാ​​നം കൃ​​ത്യ​​മാ​​യി മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ക​​ണ​​ക്ക് ബു​​ക്കു​​ക​​ള്‍ സൂ​​ക്ഷി​​ക്ക​​ണം.

3) 20000 രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​ണ​​മാ​​യി സം​​ഭാ​​വ​​ന ന​​ല്‍​​കു​​ന്ന​​വ​​രു​​ടെ പേ​​രും അ​​ഡ്ര​​സും ചേ​​ര്‍​​ത്ത് ര​​ജി​​സ്റ്റ​​റു​​ക​​ള്‍ സൂ​​ക്ഷി​​ക്ക​​ണം. എ​​ന്നാ​​ല്‍ ഇ​​ല​​ക്‌​ട​റ​​ല്‍ ബോ​​ണ്ട് ആ​​ണ് ല​​ഭി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍ പേ​​രും അ​​ഡ്ര​​സും സൂ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ല.

4) ക​​ണ​​ക്കു​​ക​​ള്‍ ചാ​​ര്‍​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് ഓ​​ഡി​​റ്റ് ചെ​​യ്തി​​രി​​ക്ക​​ണം.

5)2000 രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ലു​​ള്ള സം​​ഭാ​​വ​​ന​​ക​​ള്‍ കാഷാ​​യി വാ​​ങ്ങരുത്. ഇ​​ങ്ങ​​നെ​​യു​​ള്ള സം​​ഭാ​​വ​​ന​​ക​​ള്‍ ചെ​​ക്കാ​​യോ ഡ്രാ​​ഫ്റ്റാ​​യോ ഇ​​ല​​ക്‌​ട്രോ​ണി​​ക് മാ​​ര്‍​​ഗ​ത്തി​​ലൂ​​ടെ​​യോ മാത്രമേ സ്വീ​​ക​​രി​​ക്കാ​​ന്‍ പാ​​ടു​​ള്ളൂ.

6) റി​​ട്ടേ​​ണു​​ക​​ള്‍ ഫ​​യ​​ല്‍ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള നി​​ര്‍​​ദി​​ഷ്ട തീ​​യ​​തി​​ക്കു മു​​ന്പു​ത​​ന്നെ 20,000 രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ലു​​ള്ള തു​​ക​​യ്ക്കു​​ള്ള സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്‍​​കി​​യ​​വ​​രു​​ടെ പേ​​രും അ​​ഡ്ര​​സും ഇ​ല​​ക്‌​ഷ​​ന്‍ ക​​മ്മീ​​ഷ​​നി​​ല്‍ ന​​ല്‍​​കി​​യി​​രി​​ക്ക​​ണം.

രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​​ട്ടി​​ക​​ള്‍ റി​​ട്ടേ​​ണു​​ക​​ള്‍ ഫ​​യ​​ല്‍ ചെ​​യ്യ​​ണ​​മോ?

രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​​ട്ടി​​ക​​ള്‍​​ക്ക് പൂ​​ര്‍​​ണ​മാ​​യും നി​​കു​​തി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വു​​ണ്ടെ​​ങ്കി​​ലും റി​​ട്ടേ​​ണു​​ക​​ള്‍ ഫ​​യ​​ല്‍ ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. മൊ​​ത്ത വ​​രു​​മാ​​നം 13 എ​​യി​​ലെ കി​​ഴി​​വി​​നു മു​​ന്പ് നി​​ല​​വി​​ല്‍ 2,50,000 ല്‍ ​​കൂ​​ടു​​ത​​ല്‍ ആ​​ണെ​​ങ്കി​​ല്‍ റി​​ട്ടേ​​ണു​​ക​​ള്‍ ന​​ല്‍​​ക​​ണം. രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​​ട്ടി​​യു​​ടെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ആ​​ണ് ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണി​​ല്‍ ഒ​​പ്പി​​ടേ​​ണ്ട​​ത്. റി​​ട്ടേ​​ണി​​നൊ​​പ്പം 20000 രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ന​​ല്‍​​കി​​യി​​ട്ടു​​ള്ള​​വ​​രു​​ടെ പേ​​രും അ​​ഡ്ര​​സും ഉ​​ള്‍​​പ്പെ​​ടു​​ന്ന ലി​​സ്റ്റ് സ​​മ​​ര്‍​​പ്പി​​ക്ക​​ണം. റി​​ട്ടേ​​ണു​​ക​​ള്‍ ഐ​ടി​ആ​​ര്‍7 ല്‍ ​​ആ​​ണ് സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട​​ത്.

Related News