Loading ...

Home Business

മൂഡീസില്‍ ഉലഞ്ഞ് വിപണി

വ​​ര്‍​​ഷാ​​ന്ത്യം അ​​ടു​​ത്ത​​തി​​നാ​​ല്‍ മൂ​​ഡീ​​സി​​ന്‍റെ നീ​​ക്ക​​ത്തെ വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ര്‍​​മാ​​ര്‍ ഏ​​റെ പ്രാ​​ധാ​​ന്യ​​തോ​​ടെ നി​​രീ​​ക്ഷി​​ക്കു​​ന്നു. ഇ​​ന്ത്യ​​ന്‍ സാ​​മ്ബ​​ത്തി​​ക -വ്യ​​ാവ​​സാ​​യി​​ക മേ​​ഖ​​ല​​ക​​ളെ​ക്കു​റി​​ച്ചു പ്ര​​മു​​ഖ ക്രൈ​​ഡി​​റ്റ് റേ​​റ്റിം​ഗ് ഏ​​ജ​​ന്‍​​സി​​യാ​​യ മൂ​​ഡീസ് ന​​ട​​ത്തി​​യ വി​​ല​​യി​​രു​​ത്ത​​ല്‍ നി​​ക്ഷേ​​പ​​ക​​രി​​ല്‍ ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കി. ബോം​​ബെ സെ​​ന്‍​​സെ​​ക്സ് തു​​ട​​ര്‍​​ച്ച​​യാ​​യ ര​​ണ്ടാ​​ം വാ​​ര​​ത്തി​​ലും റി​​ക്കാ​ര്‍​​ഡ് പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​തു പ്ര​​തീ​​ക്ഷ​​യ്ക്കു​വ​​ക ന​​ല്‍​​കു​മെ​​ങ്കി​​ലും നി​​ഫ്റ്റി ക​​ണ്‍​​സോ​​ളി​​ഡേ​​ഷ​​ന്‍ മൂ​​ഡി​​ലാ​​ണ്. സെ​​ന്‍​​സെ​​ക്സ് 158 പോ​​യി​​ന്‍റും നി​​ഫ്റ്റി 18 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര നേ​​ട്ട​​ത്തി​​ലാ​​ണ്. മൂ​​ഡീ​​സ് ഇ​​ന്ത്യ​​യു​​ടെ റേ​​റ്റിം​​ഗ് സ്ഥി​​ര​​ത​​യി​​ല്‍​നി​​ന്ന് നെ​​ഗ​​റ്റീ​​വ് ആ​​ക്കി. അ​​താ​​യ​​തു പ​​ര​​മാ​​ധി​​കാ​​ര റേ​​റ്റിം​​ഗ് ബി​എ​എ2 ല്‍ ​​തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ലും ഇ​​തു ന​​ഷ്ട​​പ്പെ​​ടാ​​നു​​ള്ള ​സാ​​ധ്യ​​ത​​ക​​ള്‍​​ക്കു ശ​​ക്തി​​യേ​​റു​​ന്നു. പു​​തി​​യ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കും​മു​​മ്ബ് ര​​ണ്ടു വ​​ട്ടം ആ​​ലോ​​ചി​​ക്കാ​​നു​​ള്ള സാ​​വ​​കാ​​ശ​​ത്തി​​നു മ​​ന​​സ് പാ​​ക​​പ്പെ​​ടു​​ത്താ​​ന്‍ പ്ര​​ദേ​​ശി​​ക നി​​ഷേ​​പ​​ക​​രും ത​​യാ​​റാ​​വു​​ക. ഫ​​ണ്ട് മാ​​നേ​​ജ​​ര്‍​​മാ​​ര്‍ ഹെ​​ഡ്ജിം​ഗി​​ല്‍ ഇ​​തി​​ന​​കം​ത​​ന്നെ ഇ​​ടം ക​​ണ്ട​​ത്തി​​യെ​​ന്നു വേ​​ണം അ​​നു​​മാ​​നി​​ക്കാ​​ന്‍. ബോം​​ബെ സെ​​ന്‍​​സെ​​ക്സ് തു​​ട​​ര്‍​​ച്ച​​യാ​​യ ര​​ണ്ടാം വാ​​ര​​ത്തി​​ലും റി​ക്ക​ര്‍​​ഡ് പു​​തു​​ക്കി​​യ​​മ്ബോ​​ള്‍ നി​​ഫ്റ്റി​​യും ബാ​​ങ്ക് നി​​ഫ്റ്റി​​യും മു​​ന്നേ​​റാ​​ന്‍ ക്ലേ​​ശി​​ച്ചു. വാ​​രാ​​രം​​ഭ​​ത്തി​​ല്‍​ത​​ന്നെ നി​​ഫ്റ്റി​​യി​​ല്‍ ഉ​​ട​​ലെ​​ടു​​ത്ത പ്രോ​​ഫി​​റ്റ് ബു​​ക്കിം​ഗി​നെ​ത്തു​ട​​ര്‍​​ന്ന് 11,890ല്‍​നി​​ന്നു 11,854ലേ​​ക്കു താ​​ഴ്ന്നു. എ​​ന്നാ​​ല്‍ ഈ ​​അ​​വ​​സ​​ര​​ത്തി​​ല്‍ വാ​​ങ്ങ​​ലു​​കാ​​ര്‍ അ​​ണി​​നി​​ര​​ന്ന​​തോ​​ടെ ജൂ​​ണി​​നു​ശേ​​ഷം ആ​​ദ്യ​​മാ​​യി സൂ​​ചി​​ക 12,014ലെ ​​പ്ര​​തി​​രോ​​ധം ത​​ക​​ര്‍​​ത്ത് 12,016വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും അ​​ധി​​ക​​നേ​​രം പി​​ടി​​ച്ചു നി​​ല്‍​​ക്കാ​​നാ​​വാ​​തെ 11,900ലേ​​ക്കി​ടി​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച തി​​രി​​ച്ചു​വ​​ര​​വി​​നു ശ്ര​​മം ന​​ട​​ത്തി 12,034വ​​രെ ക​​യ​​റി. ര​​ണ്ടാ​​ഴ്ച​യാ​​യി ക​​ണ്‍​​സോ​​ളി​​ഡേ​​ഷ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണെ​​ന്ന കാ​​ര്യം ശ​​രി​​വ​ക്കും​വി​​ധ​​ത്തി​​ല്‍ വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​മ്ബോ​​ള്‍ നി​​ഫ്റ്റി 11,908 പോ​​യി​​ന്‍റി​​ലേ​​യ്ക്കു​താ​​ഴ്ന്നു. നി​​ഫ്റ്റി​​യു​​ടെ മ​​റ്റു സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ള്‍ ഡെ​​യ്‌​ലി ചാ​​ര്‍​​ട്ടി​​ല്‍ നി​​രീ​​ക്ഷി​​ച്ചാ​​ല്‍ സൂ​​പ്പ​​ര്‍​ട്ര​​ന്‍​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ്‌എ​ആ​​ര്‍, എം​എ​സി​ഡി എ​​ന്നി​​വ ബു​​ള്ളി​​ഷാ​​ണ്. അ​​തേ​സ​​മ​​യം സ്റ്റോ​​ക്കാ​​സ്റ്റി​​ക് ഫാ​​സ്റ്റ് പു​​ള്‍ ബാ​​ക് റാ​​ലി​​ക്കു​തു​​ട​​ക്കം കു​​റി​​ച്ച​​തു നി​​ക്ഷേ​​പ​​ക​​ര്‍​​ക്കു​​ള്ള മു​​ന്ന​​റി​​യി​​പ്പാ​​യി വി​​ല​​യി​​രു​​ത്താം. സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​കും സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ര്‍​എ​​സ്‌ഐ​യും ഓ​​വ​​ര്‍ ബോ​​ട്ടാ​​ണ്. ഈ ​​വാ​​രം നി​​ഫ്റ്റി​ക്ക് 12,011ല്‍ ​​ത​​ട​​സ​​മു​​ണ്ട്.

ഷോ​​ട്ട് ക​​വ​​റി​​ംഗിനു​​ള്ള നീ​​ക്ക​​ങ്ങ​​ളു​​മാ​​യി ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര്‍ രം​​ഗ​​ത്തി​റ​​ങ്ങി​​യാ​​ല്‍ സ​​ര്‍​​വ​​കാ​​ല റി​ക്കാ​​ര്‍​​ഡാ​​യ 12,103ലെ ​​ത​​ട​​സ​​വും മ​​റി​​ക​​ട​​ന്നു സൂ​​ചി​​ക 12,114വ​​രെ ഉ​​യ​​രാം.

എ​​ന്നാ​​ല്‍ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഓ​​പ്പ​​റേ​​റ്റ​​ര്‍​​മാ​​ര്‍ പ്രോ​​ഫി​​റ്റ് ബു​​ക്കിം​ഗി​നും പു​​തി​​യ ഷോ​​ട്ടി​​നും രം​​ഗ​​ത്തി​​റ​​ങ്ങി​​യാ​​ല്‍ തി​​ങ്ക​​ളാ​​ഴ്ച 11,827ല്‍ ​​ആ​​ദ്യ സ​​പ്പോ​​ര്‍​​ട്ടു​​ണ്ട്. ചൊ​​വാ​​ഴ്ച ഗു​​രു​​നാ​​നാ​​ക്ക് ജ​​യ​​ന്ത്രി പ്ര​​മാ​​ണി​​ച്ച്‌ വി​​പ​​ണി അ​​വ​​ധി​​യാ​​യ​​തി​​നാ​​ല്‍ വാ​​ര​​മ​​ധ്യം വീ​​ണ്ടും തി​​രി​​ച്ചു​വ​​ര​​വി​​ന് ശ്ര​​മി​ക്കാ​മെ​​ങ്കി​​ലും സെ​​ല്‍ പ്ര​​ഷ​​ര്‍ ഉ​​ട​​ലെ​​ടു​​ത്താ​​ല്‍ 11,702ലേ​​ക്കും തു​​ട​​ര്‍​​ന്ന് 11,562 ല​​ക്ഷ്യ​​മാ​​ക്കി​​യും സൂ​ചി​​ക ച​​ലി​​ക്കാം.

ബോം​​ബെ സെ​​ന്‍​​സെ​​ക്സ് നി​​ക്ഷേ​​പ​​ക​​രെ മോ​​ഹി​​പ്പി​​ച്ച്‌ പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. 40,165ല്‍ ​​ട്രേ​​ഡിം​ഗ് തു​​ട​​ങ്ങി​​യ ബി​എ​​സ്‌ഇ ​ഒ​​രു വേ​​ള അ​​ല്‍​​പം ത​​ള​​ര്‍​​ന്ന​ശേ​​ഷം ഇ​​ര​​ട്ടി വീ​​ര്യ​​വു​​മാ​​യി 40,749ലേ​​ക്കു​യ​​ര്‍​​ന്ന് റി​ക്കാ​ര്‍​​ഡ് സ്ഥാ​​പി​​ച്ചു.

വാ​​രാ​​വ​​സാ​​നം പു​​റ​​ത്തു​വ​​ന്ന പ്ര​​തി​​കൂ​​ല വാ​​ര്‍​​ത്ത​​ക​​ളി​​ല്‍ ആ​​ടി ഉ​​ല​​ഞ്ഞ സെ​​ന്‍​​സെ​​ക്സ് ക്ലോ​​സിം​ഗി​ല്‍ 40,323 പോ​​യി​​ന്‍റി​ലാ​​ണ്.

ഈ​​വാ​​രം 39,990ലെ ​​താ​​ങ്ങ് നി​​ല​​നി​​ര്‍​​ത്തി 40,702 ലേ​​ക്കു​യ​​രാ​​നു​​ള്ള നീ​​ക്കം വി​​ജ​​യി​​ച്ചാ​​ല്‍ 41,081വ​​രെ സ​​ഞ്ച​​രി​​ക്കാ​​നു​​ള്ള ക​​രു​​ത്ത് ല​​ഭ്യ​​മാ​​കും. അ​​തേ​സ​​മ​​യം ആ​​ദ്യ സ​​പ്പോ​​ര്‍​​ട്ട് ന​​ഷ്ട​​പ്പെ​​ട്ടാ​​ല്‍ സെ​​ന്‍​​സെ​​ക്സ് 39,657-38,946 ലേ​​ക്കു​സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ ന​​ട​​ത്താം.

വി​​ദേ​​ശ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഇ​​ന്ത്യ​​യി​​ലെ നി​​ക്ഷേ​​പം ഉ​​യ​​ര്‍​​ത്തി. ന​​വം​​ബ​​റി​​ല്‍ ഇ​​തി​​ന​​കം 12,107.67കോ​​ടി അ​​വ​​ര്‍ ഇ​​റ​​ക്കി. 6433.8 കോ​​ടി ഓ​​ഹ​​രി​​യി​​ലും 5673.87 കോ​​ടി ക​​ട​​പ​​ത്ര​​ത്തി​​ലും അ​​വ​​ര്‍ നി​​ഷേ​​പി​​ച്ചു.

പോ​​യ​​വാ​​രം ഓ​​ഹ​​രി​​യി​​ലെ അ​​വ​​രു​​ടെ നി​​ക്ഷേ​​പം 3204.93 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ള്‍ പി​​ന്നി​​ട്ട​​വാ​​രം 4431.27 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ള്‍ വി​​റ്റു.

ഫോ​​റെ​​ക്സ് മാ​​ര്‍​​ക്ക​​റ്റി​​ല്‍ യു​​എ​​സ് ഡോ​​ള​​റി​​നു​മു​​ന്നി​​ല്‍ രൂ​​പ​​യു​​ടെ മൂ​​ല്യം 70.50ല്‍​നി​​ന്ന് 85 പൈ​​സ ഇ​​ടി​​ഞ്ഞ് 71.35ലേ​​ക്കു നീ​​ങ്ങി.
ഈ​​വാ​​രം വി​​നി​​മ​​യ​മൂ​​ല്യം ശ​​ക്തി​​പ്രാ​​പി​​ച്ചാ​​ല്‍ 70.67വ​​രെ നീ​​ങ്ങാം. രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​നേ​​രി​​ട്ടാ​​ല്‍ 71.60 ത​​ട​​സ​​മു​​ണ്ട്. ഇ​​തു​മ​​റി​​ക​​ട​​ന്നാ​​ല്‍ 72.29നെ ​​ല​​ക്ഷ്യ​​മാ​​ക്കി മാ​​സ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ രൂ​​പ നീ​​ങ്ങാം.

Related News