Loading ...

Home National

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തിന് അവകാശികളെത്തുന്നില്ല

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യാക്കാരുടെ നിക്ഷേപത്തിന് അവകാശികളെത്തുന്നില്ലയെന്ന്‍ റിപ്പോര്‍ട്ട്. പത്ത് ഇന്ത്യാക്കാരുടെ പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് അടുത്തിടെ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വിസ് ബാങ്കിലെ കോടികളുടെ നിക്ഷേപത്തിന് അവകാശികളില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്‌. സ്വിസ് ബാങ്കിലെ അക്കൗണ്ടുകളില്‍ ചിലതിന്‍റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. മറ്റുള്ള അക്കൗണ്ടുകളുടെ കാലാവധി 2020 നാണ് അവസാനിക്കുക. എന്നാല്‍ ഈ അക്കൗണ്ടുകള്‍ക്ക് അവകാശികള്‍ എത്താതിരിക്കുന്ന പക്ഷം പണം സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിലേയ്ക്ക് മാറും. അതേസമയം ചില അക്കൗണ്ടുകളുടെ അവകാശികളായി പാക്കിസ്ഥാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചിലര്‍ എത്തിയതായാണ് വിവരം ലഭിക്കുന്നത്. കഴിഞ്ഞ മാസമാണ് സ്വിസ് ബാങ്ക് കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാരുടെ ആദ്യഘട്ട പട്ടിക ഇന്ത്യയ്ക്ക് കൈമാറിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് വിവരങ്ങള്‍ കൈമാറിയത്. ഇരു രാജ്യങ്ങളും ഒപ്പുവെച്ച ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫര്‍ ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ കൈമാറിയത്.

Related News