Loading ...

Home health

മെഡിക്കല്‍കോളേജില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയം ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാകും

കോഴിക്കോട്: മെഡിക്കല്‍കോളേജില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയം ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാകും. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം രണ്ടേക്കര്‍ സ്ഥലത്ത് ആറുനിലകളില്‍ 23648 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 195 കോടി രൂപ ചെലവുവരും.ഓപ്പറേഷന്‍ തിയേറ്ററുകളുടെയും വൈദ്യുതീകരണ, എയര്‍കണ്ടീഷനിങ് പ്രവര്‍ത്തനങ്ങളുടെയും അവസാനഘട്ട ജോലികള്‍ നടക്കുകയാണ്. 19 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഒബ്സര്‍വേഷന്‍ വാര്‍ഡ്, 120 ഐ.സി.യു. ഉള്‍പ്പെടെ 430 ബെഡ്, അടിയന്തര അത്യാഹിത വിഭാഗം, എം.ആര്‍.ഐ. സ്കാന്‍, സി.ടി.സ്കാന്‍, ലേസര്‍ ചികിത്സ തുടങ്ങിയ സംവിധാനങ്ങള്‍ എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി എന്ന നിലയില്‍ സജ്ജമാക്കുന്ന ആശുപത്രിയിലുണ്ടാകും. കാര്‍ഡിയോ തൊറാസിക് സര്‍ജറി, ന്യൂക്ളിയര്‍ മെഡിസിന്‍, യൂറോളജി ആന്‍ഡ് ട്രാന്‍സ്‌പ്ളാന്റേഷന്‍, പ്ലാസ്റ്റിക്ക് സര്‍ജറി, ന്യൂറോസര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗങ്ങളും ഒരുക്കും. അത്യാഹിത വിഭാഗം എമര്‍ജന്‍സി മെഡിസിനായി മാറുന്നതോടെ ട്രോമാകെയര്‍ സൗകര്യവും ഇവിടെ ലഭ്യമാകും.

Related News