Loading ...

Home sports

ബംഗ്ലാദേശിനെതിരെ ടി20 പരമ്ബര ഇന്ത്യക്ക്; ബൗളിങ്ങില്‍ തിളങ്ങി ചാഹര്‍

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്ബര ഇന്ത്യക്ക്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചാഹര്‍ ആറ് വിക്കറ്റെടുത്തുത്. ലോക ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കുകയും ചെയ്തു. ബംഗ്ലാദേശിന് 19.2 ഓവറില്‍ 144ന് എല്ലാവരും പുറത്തായി. മുഹമ്മദ് നയി (48 പന്തില്‍ 81)മിന്റെ ഇന്നിങ്‌സ് ഇന്ത്യയെ പേടിപ്പെടുത്തിയെങ്കിലും ഇന്ത്യ പിടികൊടുത്തില്ല. മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യം ബംഗ്ലാദേശും രണ്ടാം മത്സരത്തില്‍ ഇന്ത്യയും ജയിച്ചിരുന്നു. നയിമിനെ കൂടാതെ ലിറ്റണ്‍ ദാസ് (9), സൗമ്യ സര്‍ക്കാര്‍ (0), മുഹമ്മദ് മിഥുന്‍ (27), മുഷ്ഫിഖര്‍ റഹീം (0), മഹ്മുദുള്ള (8), അഫീഫ് ഹുസൈന്‍ (0), ഷഫിയുള്‍ ഇസ്ലാം (4), അമിനുല്‍ ഇസ്ലാം (9), മുസ്തഫിസുര്‍ റഹ്മാന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ചാഹറിന് പുറമെ ശിവം ദുബെ മൂന്നും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റുമെടുത്തു.

Related News