Loading ...

Home National

പശ്ചിമ ബംഗാളിനെ തകര്‍ത്ത് ബുള്‍ബുള്‍ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം പത്തായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാശം വിതച്ച്‌ ബുള്‍ബുള്‍ ചുഴലിക്കാറ്റ്. മരണസംഖ്യ പത്തായി. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 50000 പേരാണ് ദുരിതാശ്വാസ ക്യാമ്ബുകള്‍ കഴിയുന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച മേഖലയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യോമ നിരീക്ഷണം നടത്തി. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശത്തെ തീരത്ത് പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്. 5000 വീടുകളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നത്. 2 ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു. ഇരുപത്തിയൊന്ന് ലക്ഷം പേരെയാണ് സര്‍ക്കാര്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

Related News