Loading ...

Home International

53 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്‍

ടെഹ്റാന്‍ : 53 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്‍. ദക്ഷിണ മേഖലയിലെ ഖുസെസ്ഥാന്‍ പ്രവശ്യയിലാണ് എണ്ണപ്പാടം കണ്ടെത്തിയതെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെയുള്ള ക്രൂഡ് ഓയില്‍ ശേഖരം മൂന്നിലൊന്നു വര്‍ധിക്കുമെന്നും റൂഹാനി പ്രഖ്യാപിച്ചു. നിലവില്‍ 150 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമാണ് ഇറാനിലുള്ളത്. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് ഇറാന്റെ ക്രൂഡ് ഓയില്‍ വില്‍പന രാജ്യാന്തര തലത്തില്‍ തടസ്സപ്പെട്ടിരിക്കെയാണു പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ എണ്ണ വില്‍പനയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ സമയത്തു രാജ്യത്തെ തൊഴിലാളികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും 53 ബില്യണ്‍ ബാരല്‍ എണ്ണ കണ്ടെത്താന്‍ കഴിഞ്ഞെന്നു വൈറ്റ് ഹൗസിനെ അറിയിക്കുന്നതായി ഹസന്‍ റൂഹാനി യസ്ദ നഗരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News