Loading ...

Home Kerala

പച്ചക്കറി വില കുതിച്ചുയരുന്നു; വില പിടിച്ച്‌ നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില പിടിച്ച്‌ നിര്‍ത്താന്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണി ഇടപെടല്‍. നാഫെഡ് വഴി സവാളയും ഉത്തര്‍പ്രദേശില്‍ നിന്ന് ഉരുളക്കിഴങ്ങും കൊണ്ടുവരും.പച്ചക്കറികള്‍ക്ക് ഇരട്ടിയോളം വില വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ à´ˆ ഇടപെടല്‍. നാഫെഡ് സംഭരിച്ച്‌ വച്ചിട്ടുള്ള സവാള വിപണിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ഉരുളക്കിഴങ്ങ് സംഭരിക്കുക. മറ്റ് പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30% വിലക്കുറവില്‍ വില്‍ക്കാനും ഹോര്‍ട്ടി കോര്‍പ് തീരുമാനിച്ചു. à´•à´´à´¿à´žàµà´ž ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവാളക്ക് ഇപ്പോള്‍ 80 രൂപയാണ് വില. 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് 190 ഉം, തക്കാളിക്ക് 40 ല്‍ നിന്ന് 60 രൂപയുമായി. ചെറിയുള്ളിയുടെ വില 25 രൂപ വര്‍ധിച്ച്‌ 70 രൂപയിലെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്താത്തതും ഇടക്കിടെ ഉണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമായി കച്ചവടക്കാര്‍ പറയുന്നത്.

Related News