Loading ...

Home Kerala

ഏറ്റുമാനൂരില്‍ അരിച്ചാക്കുകള്‍ക്കിടയില്‍ അലുമിനിയം ഫോസ്‌ഫേഡിന്റെ പൊടി; നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍

കോട്ടയം: ഏറ്റുമാനൂരില്‍ സ്വകാര്യ à´…à´°à´¿ വ്യാപാര കേന്ദ്രത്തില്‍ à´…à´°à´¿ ചാക്കുകള്‍ക്കിടയില്‍ അലുമിനിയം ഫോസ്‌ഫേഡിന്റെ പൊടി കണ്ടെത്തി. ലോഡുമായെത്തിയ ലോറിയിലെ അരിച്ചാക്കുകള്‍ക്കിടയിലാണ് രാസപ്പൊടി കണ്ടത്. à´…à´°à´¿ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ à´…à´°à´¿ വ്യാപാര കേന്ദ്രത്തിലെത്തിയ ലോറിയിലെ അരിച്ചാക്കുകള്‍ക്കിടയിലാണ് സെല്‍ഫോസ് എന്ന അലുമിനിയം ഫോസ്‌ഫേഡിന്റെ പൊടി കണ്ടെത്തിയത്.  à´ªàµŠà´Ÿà´¿ അരിച്ചാക്കുകള്‍ക്കിടയില്‍ വിതറിയ നിലയിലായിരുന്നു.അലൂമിനിയം ഫോസ്‌ഫേറ്റിന്റെ കവര്‍ പൊട്ടിച്ച്‌ അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ടിരിക്കുകയായിരുന്നു. അരിയിലും à´ˆ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം à´…à´°à´¿ കസ്റ്റഡിയിലെടുത്തു. നൂറോളം ചാക്ക് അരിയാണ് ലോറിയിലുണ്ടായിരുന്നത്.ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്ന കീടനാശിനിയാണ് കണ്ടെടുത്തതെന്നും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു. à´…à´°à´¿ സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കവറില്‍ പൊതിഞ്ഞ് ഉപയോഗിക്കേണ്ട കീടനാശിനി അലക്ഷ്യമായി ഉപയോഗിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പ്രദേശത്തെ ഗോഡൗണുകളെല്ലാം പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News