Loading ...

Home Business

എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വീണ്ടും കുറച്ചു. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയിന്റ് കുറച്ചതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളും നിക്ഷേപ പലിശയില്‍ ഇടയ്ക്കിടെ കുറവ് വരുത്തിയിരുന്നു. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് ഏഴാം തവണയാണ് ബാങ്ക് എംസിഎല്‍ആര്‍ നിരക്ക് കുറയ്ക്കുന്നത്. ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ ഇത്തവണ 15 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്. രണ്ടുകോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും പലിശ കുറച്ചിട്ടുണ്ട്. ഇതില്‍ 30 മുതല്‍ 75 ബേസിസ് പോയിന്റു വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടൊപ്പം വായ്പാ പലിശയും കുറച്ചു. 30 മുതല്‍ 75 ബേസിസ് പോയിന്റുവരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്ക് 08.05 ശതമാനത്തില്‍ നിന്നും 8 ശതമാനമാക്കും. നവംബര്‍ 10 മുതലാണ് ഇത് നടപ്പാക്കുക.

Related News